കോതമംഗലം: കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ രക്‌തം കൊണ്ട് സത്യം ചെയ്‌തു. സ്വന്തം വിരല്‍ മുറിച്ച രക്‌തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോര്‍ ബസേലിയോസ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുട്ടിക്കൂട്ടം പ്രാര്‍ഥന കൂട്ടായ്‌മയില്‍ സത്യപ്രതിജ്‌ഞ നെേഞ്ചറ്റിയത്.
ഞങ്ങളുടെ പൂര്‍വികരാല്‍ പകര്‍ന്നുനല്‍കിയ വിശ്വാസം ലോകാവസാനംവരെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്‌ഞ രക്‌തത്തിലേറ്റുവാങ്ങിയതിന് തെളിവായാണ് രക്‌തം കൊണ്ടു സത്യം ചെയ്‌തതെന്നു കുട്ടികള്‍ പറഞ്ഞു. കൈകള്‍ കോര്‍ത്തുപിടിച്ച സത്യപ്രതിജ്‌ഞയ്‌ക്കുശേഷം പള്ളിവരാന്തയില്‍ കയറിയാണ് കുട്ടികള്‍ കൈവിരലില്‍ സിറിഞ്ച് സൂചി കുത്തി വെള്ളക്കടലാസില്‍ രക്‌തംകൊണ്ട് സത്യം എന്ന് എഴുതിയത്.
[IMG]
മോര്‍ ബസേലിയോസ് വെണ്ടുവഴി സണ്‍ഡേ സ്‌കൂളുകളിലെ അലീന ബാബു, ബേസില്‍ ബിജു, അനീന ബാബു, അലോക് എല്‍ദോ, അഞ്‌ജന മോജ്, അലിന്‍ ബിജു, ബിന്‍ല ഷാജു, സെസ ബന്നി, സാന്ദ്രാ പോളി, അനിയ ബൈജു, സാന്ദ്ര സി.എസ്, ആന്‍വി മരിയ, നിയ ബേസില്‍, അലീന മേരി സാബു, ആന്‍ലിയ, ആല്‍വിന്‍ വര്‍ഗീസ്, ബേസില്‍ റോയ് എന്നിവരാണ് ആദ്യം ഇതിനു മുതിര്‍ന്നത്. ഇതുകണ്ടുനിന്ന മറ്റുകുരുന്നുകളും അധ്യാപകരും മാതാപിതാക്കളും പിന്നാലെയെത്തി രക്‌തം കൊണ്ട് സത്യം ചെയ്യുന്നതു തുടര്‍ന്നു.
പുറമേനിന്നുള്ള ശക്‌തികള്‍ക്കും വിധികള്‍ക്കും വഴങ്ങാനുള്ളതല്ല പൂര്‍വികര്‍വഴി ആര്‍ജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയില്‍ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികള്‍. ഇന്നലെ നടന്ന അഖില മലങ്കര യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ കുട്ടിക്കൂട്ടം എന്ന പ്രാര്‍ഥനാ പ്രതിജ്‌ഞയും ചങ്ങലയും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ പ്രാതിനിധ്യത്താല്‍ രചിച്ചതു പുതുചരിത്രം.
[IMG]
രാവിലെ മുതല്‍ പള്ളിയിലേക്കു കുട്ടികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. 12 മണിയോടെ പള്ളിയും പരിസരവും കുട്ടികളെക്കൊണ്ടു നിറഞ്ഞു. 12.30 ന് ചെറിയ പള്ളിയുടെ പ്രധാനവാതിലിനു മുന്നില്‍ വൈദികരും സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെയും സഭയുടെയും ഭാരവാഹികള്‍ നിരന്നു. "വിശ്വാസത്തിന്‍ തീനാളം തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും" എന്ന ഗാനം ആലപിച്ചതോടെ കുട്ടിക്കൂട്ടത്തിന് ഔദ്യോഗിക തുടക്കമായി.
ആന്റണി ജോണ്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ: ടി.യു. കുരുവിള ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കി ഫാ. ജോസ് പരത്തുവയലില്‍ കുട്ടികള്‍ക്കു പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. "പരിശുദ്ധസഭയുടെ ആദ്യ പാത്രിയര്‍ക്കീസായ പത്രോസ് ശ്ലീഹ സ്‌ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്ന് കൈവയ്‌പ് ലഭിച്ചിട്ടുള്ളതും..." എന്നു തുടങ്ങി ആ സത്യവിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനായി മലങ്കരയില്‍ എഴുന്നള്ളിയ മഹാപരിശുദ്ധനായ യെല്‍ദോ മോര്‍ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന കബറിനെ സാക്ഷിനിര്‍ത്തി ദൈവനാമത്തില്‍ പ്രതിജ്‌ഞ ചെയ്യുന്നു... ഇതു സത്യം, സത്യം, സത്യം..." എന്ന് കൊച്ചുകണ്‌ഠങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രതിജ്‌ഞ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
[IMG]
ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സന്ദേശം ഫാ.എല്‍ദോസ് കാക്കനാട്ട് വായിച്ചു. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമവും കുട്ടികളുടെ ഉദ്യമത്തിലുള്ള സന്തോഷവും കാതോലിക്കാ ബാവ സന്ദേശത്തില്‍ പങ്കുവച്ചു. രാജ്യത്തെ നിയമം എപ്പോള്‍ വേണമെങ്കിലും ഭേദഗതി ചെയ്യാം, എന്നാല്‍ സത്യവിശ്വാസം ആര്‍ക്കും ഭേദഗതി ചെയ്യാവുന്നതല്ലെന്നു ബാവ ഓര്‍മിപ്പിച്ചു.
കോടതിവിധികളെ മാനിക്കുന്നെങ്കിലും നിയമം മനുഷ്യനുവേണ്ടിയാണെന്ന രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍മിക്കണമെന്ന് എം.ജെ.എസ്.എസ്.എ. ജനറല്‍ സെക്രട്ടറി ഷെവ. എം.ജെ. മര്‍ക്കോസ് പറഞ്ഞു. സെക്രട്ടറിമാരായ കോര സി. കുന്നുംപുറം, എല്‍ദോ ഐസക്, റോയി തോമസ്, ട്രഷറര്‍ പി.വി. ഏലിയാസ്, കോതമംഗലം മാര്‍ തോമ ചെറിയ പള്ളി തന്നാണ്ട് ട്രസ്‌റ്റിമാരായ സി.ഐ. ബേബി, ബിനോയി മണ്ണഞ്ചേരില്‍, ട്രസ്‌റ്റിമാരായ ബിനോയ് ദാസ്, ജോമോന്‍ പാലക്കാടന്‍, പി.വി. പൗലോസ്, ജോണ്‍സണ്‍ തേക്കിലക്കാട്ട്, ബേബി ആഞ്ഞിലിവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from mangalam.com https://ift.tt/346wPkb
via IFTTT
No comments:
Post a Comment