ജനക്കൂട്ടത്തിനു നടുവിലേക്ക് 20 കാരനെ എത്തിച്ചു ; വിചാരണയെന്ന പേരില്‍ കടുത്ത ശാരീരിക പീഡനങ്ങള്‍, ഒടുവില്‍ ഒരാളെത്തി കഴുത്തുവെട്ടിമാറ്റി ; രക്തം കണ്ടു പരിചയിച്ചവര്‍ പോലും കാഴ്ച കണ്ട് ബോധരഹിതരായി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 27, 2019

ജനക്കൂട്ടത്തിനു നടുവിലേക്ക് 20 കാരനെ എത്തിച്ചു ; വിചാരണയെന്ന പേരില്‍ കടുത്ത ശാരീരിക പീഡനങ്ങള്‍, ഒടുവില്‍ ഒരാളെത്തി കഴുത്തുവെട്ടിമാറ്റി ; രക്തം കണ്ടു പരിചയിച്ചവര്‍ പോലും കാഴ്ച കണ്ട് ബോധരഹിതരായി...!!

2015 ജനുവരിയിലെ ഒരു ദിനം. എങ്ങോട്ടെന്നില്ലാതെ വെടിവച്ചു നടന്ന ഭീകരര്‍ നഗരവാസികളെയെല്ലാം റാഖായിലെ പ്രധാന ചത്വരത്തിലേക്കു ക്ഷണിച്ചു. 20കളിലെത്തിയ ഒരാളെ ജനക്കൂട്ടത്തിന്റെ മുന്നിലെത്തിച്ചു. വിചാരണയെന്ന പേരില്‍ കുറേ പീഡനങ്ങള്‍. ഒടുവില്‍ ഒരാളെത്തി അയാളുടെ കഴുത്ത് വെട്ടിമാറ്റി. രക്തം കണ്ട് പരിചയിച്ചവരെങ്കിലും നിരവധിപ്പേര്‍ ആ കാഴ്ച കണ്ട് ബോധരഹിതരായി. അത് അബുബക്കര്‍ അല്‍ ബാഗ്ദാദി നേതൃത്വം നല്‍കിയ ഐ.എസിന്റെ വിചാരണാ കോടതിയായിരുന്നു.

ആ മൃതദേഹത്തെ തൊടാന്‍പോലും ആര്‍ക്കും അനുവാദമില്ലായിരുന്നു. തെരുവില്‍ ദിവസങ്ങളോളം ആ മൃതദേഹം കിടന്നു. നഗരവാസികള്‍ക്ക് ഒരു മുന്നറിയിപ്പെന്നപോലെ. ഇഗ്ലീഷ് ബിരുദധാരിയായ തന്റെ സുഹൃത്താണു മരിച്ചതെന്ന് സിറിയയിലെ റാഖയിലെ ഐ.എസ്. ഭരണത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട സമീര്‍ എന്ന യുവാവ് പിന്നീട് പാശ്ചാത്യ മാധ്യമങ്ങളെ അറിയിച്ചു.

2015 ല്‍ സിറിയയുടെയും ഇറാഖിന്റെയും ഭാഗമായ വലിയ ഒരു മേഖല തന്നെ ഐ.എസിന്റെ പിടിയിലായിരുന്നു. റാഖയായിരുന്നു തലസ്ഥാനം. ബ്രിട്ടനെക്കാള്‍ വലുതായിരുന്നു ആ രാജ്യം. സുരക്ഷയ്ക്കായി വിദേശരാജ്യങ്ങളില്‍നിന്നടക്കമെത്തിയ 40,000 ഭീകരര്‍.ബാഗ്ദാദിക്കായി അന്നു യുദ്ധം ചെയ്യാനെത്തിയവരില്‍ കൂടുതലും യൂറോപ്യന്മാരായിരുന്നു. ചെചന്‍ വംശജനും ഉത്തര ആഫ്രിക്കക്കാരും പിന്നാലെയെത്തി. ഇന്ത്യയില്‍നിന്നും ഗള്‍ഫ് വഴി പുതിയ രാജ്യത്തേക്ക് ആളുകളെത്തി.

സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ എതിര്‍ത്ത സിറിയക്കാരും ഒരു ഘട്ടം വരെ ഐ.എസില്‍ ആശ്വാസം തേടി. സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ എന്നിവയായിരുന്നു നാട്ടുകാരുടെ പ്രധാന പ്രശ്‌നം. 2016 ല്‍ ലോകത്തിലെ 34 ഭീകരഗ്രൂപ്പുകളാണ് ഐ.എസ്. പക്ഷത്തേക്കു മാറിയത്. പക്ഷേ, െവെകാതെ ഐ.എസിന്റെ മുഖം നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, െലെംഗിക അടിമകള്‍... പുതിയ ഭരണകൂടം പുതിയൊരു ഭരണസംവിധാനത്തിനാണു രൂപം കൊടുത്തതെന്ന സത്യം സിറിയക്കാരും ഇറാഖികളും തിരിച്ചറിഞ്ഞപ്പോഴേക്കും െവെകി. ''അഴിമതിയില്ലാത്ത വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടത്തെയാണു ഐ.എസിലൂടെ ജനം പ്രതീക്ഷിച്ചിത്''. - വാട്ടര്‍ലൂ സര്‍വകലാശാലയിലെ ബെസ്സ മൊമാനി പിന്നീട് കുറിച്ചു.

പക്ഷേ, ഭയത്തെ ആയുധമാക്കുന്ന ഒരു ഭരണകൂടത്തെയാണ് അവര്‍ക്കു ലഭിച്ചത്. താടിമീശ ഒഴിവാക്കിയ യുവാക്കളും തട്ടമണിയാത്ത സ്ത്രീകളും വധശിക്ഷയ്ക്കിരയായി. ടെലിവിഷനുകള്‍ക്കു നിരോധനം വന്നു. മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചവരെ ഗൂഢാലോചകരായി മുദ്രകുത്തി വധിച്ചു. എതിര്‍ക്കുന്നവരെ കൂട്ടമായി കൊണ്ടുപോയി അവരെക്കൊണ്ട് തോക്കിന്‍കുഴലിനു മുന്നില്‍ കുഴിമാടം തീര്‍ക്കം. ആ കുഴികളിലേക്ക് അവരെ വെടിവച്ചിടും; ഇതായിരുന്നു ഐ.എസ്. െശെലി.

ഇന്റനെറ്റിനും നിയന്ത്രണമായി. ഐ.എസ്. സാന്നിധ്യം അറിഞ്ഞാലുടന്‍ പരക്കം പായുന്ന അവസ്ഥയിലേക്കു ജനമെത്തി. പിന്നീട് എതിര്‍ക്കാനെത്തിയ യു.എസ്, റഷ്യ െസെനികര്‍ക്കു മുന്നില്‍ ഇതേ ജനക്കൂട്ടം ആള്‍പ്പരിചയായി മാറി. ആറായിരത്തിലേറെപ്പേര്‍ അങ്ങനെ കൊല്ലപ്പെട്ടെന്നാണു കണക്ക്. പിന്നീട്, അമേരിക്കയും റഷ്യയും ഇറാനും സിറിയയിലെ അസദ് സര്‍ക്കാരുമെല്ലാം ചേര്‍ന്നാണ് ഐ.എസിനെ തകര്‍ത്തത്.

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെങ്കിലും കൊടുംക്രൂരതയ്ക്കു പരിധികളില്ലെന്നു ലോകത്തിനു കാട്ടിത്തന്ന ഐ.എസിന്റെ അന്ത്യമായെന്നു കരുതേണ്ടെന്നു വിദഗ്ധരുടെ നിരീക്ഷണം. സിറിയയിലും ഇറാഖിലുമായി 14,000 - 18,000 ഐ.എസ്. ഭീകരരുണ്ടെന്നാണു രണ്ടു മാസം മുമ്പു യു.എസ്. പ്രതിരോധ വകുപ്പ് കണക്കാക്കിയത്. അതിനു പുറമേ പശ്ചിമ ആഫ്രിക്ക, ലിബിയ, ഈജിപ്തിന്റെ സിനായ് പ്രവിശ്യ, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെല്ലാം ഐ.എസിന്റെ പ്രവര്‍ത്തനമുണ്ട്. യൂറോപ്പിലടക്കം ലോകമെമ്പാടും അനുഭാവികളു മുണ്ട്. 2014 ജൂെലെയില്‍ മൊസൂളിലെ ഗ്രാന്‍ഡ് മോസ്‌കില്‍ വച്ച് ഖിലാഫത്ത് പ്രഖ്യാപിച്ചതിനു ശേഷം ബാഗ്ദാദി പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

ലോകത്തിനു ബാഗ്ദാദിയെന്നാല്‍, രഹസ്യകേന്ദ്രങ്ങളില്‍നിന്ന് വല്ലപ്പോഴും വരുന്ന വീഡിയോ ദൃശ്യങ്ങള്‍ മാത്രമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വംശപരമ്പരയെന്ന് അവകാശപ്പെടുമ്പോഴും ബാഗ്ദാദി, അല്‍ ക്വയ്ദയുടെ ഒസാമ ബിന്‍ ലാദനെപ്പോലെ ഭീകരര്‍ക്കിടയിലെ ആരാധ്യവ്യക്തിത്വമായില്ല. പിടിക്കപ്പെട്ട ഐ.എസ്. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ബാഗ്ദാദിയെക്കുറിച്ചു വാചാലരായില്ല.

അംഗങ്ങളുടെ പ്രതിജ്ഞയും പ്രതിബദ്ധതയും നേതാവിനോടായിരുന്നില്ല, സംഘടനയുടെ ആശയങ്ങളോടായിരുന്നു. അതിനാല്‍ ഐ.എസ്. അല്‍ ബാഗ്ദാദിയില്‍ അവസാനിക്കുന്നില്ല. ബാഗ്ദാദി മരിച്ചാലും ഐ.എസ്. പൂര്‍ണമായി തകരുമെന്നു കരുതുന്നവര്‍ ചുരുക്കം. അറബ് മേഖലയില്‍നിന്നു പണമെത്തുന്ന കാലത്തോളം ഈ സംഘടനയുണ്ടാകുമെന്നാണു പാശ്ചാത്യ നിരീക്ഷകരുടെ നിലപാട്. നിഴല്‍ സംഘടനകളിലായി കുറേക്കാലം കൂടി അണികളും തുടരും.



from mangalam.com https://ift.tt/2BP58Ak
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages