കൊടുംഭീകരനായത് പുരോഹിതനില്‍ നിന്ന് ; കമാന്‍ഡോകള്‍ വീടു വളഞ്ഞപ്പോള്‍ ബാഗ്ദാദി അലറിക്കരഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ; അഞ്ചു മാസം മുമ്പ് പദ്ധതിയിട്ട ഓപ്പറേഷന്‍ രണ്ടു മണിക്കൂറില്‍ എല്ലാം കഴിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 27, 2019

കൊടുംഭീകരനായത് പുരോഹിതനില്‍ നിന്ന് ; കമാന്‍ഡോകള്‍ വീടു വളഞ്ഞപ്പോള്‍ ബാഗ്ദാദി അലറിക്കരഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ; അഞ്ചു മാസം മുമ്പ് പദ്ധതിയിട്ട ഓപ്പറേഷന്‍ രണ്ടു മണിക്കൂറില്‍ എല്ലാം കഴിഞ്ഞു

ലോകം കണ്ട ഏറ്റവും വലിയ ഭീകരന്‍ എന്നാണ് ഐ.എസ്. സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വിശേഷിപ്പിക്കുന്നത്. 1971 ല്‍ ഇറാഖ് തലസ്ഥാനം ബഗ്ദാദിന് വടക്ക് സമാറയിലാണു ജനനമെന്നു കരുതപ്പെടുന്നു. പ്രദേശത്തെ പള്ളിയില്‍ പുരോഹിതനായാണ് ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍-ബാദ്രി എന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിതമാരംഭിച്ചത്. 2003 ലെ യു.എസിന്റെ ഇറാഖ് അധിനിവേശകാലത്ത് തന്നെ ഇയാള്‍ ജിഹാദി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

യു.എസ്. സേന അറസ്റ്റ് ചെയ്ത് ക്യാമ്പ് ബക്കുവയില്‍ തടവിലാക്കിയ കാലത്താണ് ഇയാള്‍ ജിഹാദില്‍ ആകൃഷ്ടനാകുന്നതെന്നും വാദമുണ്ട്. അനവധി അല്‍ക്വയദ നേതാക്കള്‍ ഇക്കാലയളവില്‍ ക്യാമ്പ് ബക്കുവയില്‍ തടവിലുണ്ടായിരുന്നു. 2010 ല്‍ അല്‍ ക്വയദ ഉള്‍പ്പെടുയുള്ള ഭീകരസംഘടനകളെ കൂട്ടിയിണക്കിയ ബാഗ്ദാദി വളരെ വേഗം ഇറാഖില്‍ തന്റെ സ്വാധീനം ഉറപ്പിച്ചു. 2011 ല്‍ തന്നെ യു.എസ്. ഇയാളെ ഭീകരനായി പ്രഖ്യാപിച്ച് തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ടു. 2017 ല്‍ ഈ തുക 2.5 കോടി ഡോളറായി വര്‍ധിപ്പിച്ചു.

2014 ല്‍ ഐ.എസ്. ഭീകരര്‍ ഇറാഖിലെ മൊസൂള്‍ നഗരം കീഴടക്കിയതോടെയാണ് ബാഗ്ദാദിയെക്കുറിച്ച് പുറം ലോകം അറിയുന്നത്. അന്നു മൊസൂള്‍ ഗ്രാന്റ് മോസ്‌കില്‍ നടത്തിയ പ്രഭാഷണത്തില്‍ ഖിലാഫത്ത് രൂപീകരിച്ചതായി ബാഗ്ദാദി പ്രഖ്യാപിച്ചു. അനുയായികള്‍ ഖലീഫ ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചിരുന്നത്. വടക്കന്‍ ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ബഗ്ദാദിയുടെ സാമ്രാജ്യം.

താലിബാന്‍ വാഴ്ച്ചക്കാലത്ത് അഫ്ഗാനില്‍ നടന്ന കിരാത ഭരണത്തെയും തോല്‍പ്പിക്കുന്നതായിരുന്നു ബഗ്ദാദിക്കു കീഴിലെ ഭരണം. ലോകം അന്നു വരെ കേട്ടിട്ടില്ലാത്ത കൊടുംക്രൂരതകളാണ് മതന്യൂനപക്ഷങ്ങളായ യെസീദികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബഗ്ദാദിയുടെ കിങ്കരന്‍മാര്‍ നടത്തിയത്. യെസീദി സ്ത്രീകളെ െലെംഗീകഅടിമകളാക്കി വില്‍ക്കുന്നതടക്കമുള്ള െപെശാചികതയ്ക്കു മുന്നില്‍ ലോകം പകച്ചുനിന്നു. വടക്കന്‍ ഇറാഖിലെ എണ്ണ സമ്പത്താണ് ഐ.എസിന്റെ ഖജനാവ് നിറച്ചത്.

ഒരു ഘട്ടത്തില്‍ ഇറാഖ് മുഴുവനും ബാഗ്ദാദിയുടെ െകെപ്പിടിയിലാകുമെന്ന സ്ഥിതി സംജാതമായി. തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ രാജ്യാന്തര സമൂഹം ഐ.എസിനെതിരേ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തി. വ്യോമാക്രമണങ്ങളിലൂടെ ഐ.എസിന്റെ ശക്തി ക്രമേണ ക്ഷയിച്ചു തുടങ്ങി. ഇറാഖില്‍നിന്ന് ഏറെക്കുറെ തുടച്ചു നീക്കപ്പെട്ട ഐ.എസ്. പിന്നീട് സിറിയയിലെ ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി. ബഗ്ദാദി സിറിയന്‍ അതിര്‍ത്തിയിലെ കേന്ദ്രത്തില്‍ ഒളിച്ചുകഴിയുന്നതിനിടെയാണ് യു.എസ്. ആക്രമണത്തില്‍ സ്വയം പൊട്ടിത്തെറിച്ചത്.

അല്‍ ബാഗ്ദാദിയെ വധിക്കാനുള്ള ഓപ്പറേഷന് അഞ്ചു മാസം മുമ്പാണു പദ്ധതിയിട്ടതെന്നു സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്.). ബാഗ്ദാദി താമസിക്കുന്ന സ്ഥലം കണ്ടെത്തിയതു തങ്ങള്‍ നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണെന്ന് എസ്.ഡി.എഫ്. വക്താവ് കിനോ ഗബ്രിയേല്‍ പറഞ്ഞു. യു.എസ്. െസെന്യത്തിനൊപ്പം നില്‍ക്കുന്ന തുര്‍ക്കിയിലെ ചില സംഘടനകളുടെ എതിര്‍പ്പ് മൂലം കമാന്‍ഡോ ഓപ്പറേഷന്‍ ഒരു മാസം നീണ്ടെന്നും കിനോ ഗബ്രിയേല്‍ വെളിപ്പെടുത്തി. ബാഗ്ദാദി താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ സി.ഐ.എ. ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു െകെമാറി.

കമാന്‍ഡോകള്‍ വീടു വളഞ്ഞപ്പോള്‍ ബാഗ്ദാദി ഭീരുവിനെപ്പോലെ അലറിക്കരഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ ലോകത്തെ വിറപ്പിച്ച ഭീകരന്‍ ഉറക്കെക്കരഞ്ഞും അലറി വിളിച്ചുമാണു പരക്കം പാഞ്ഞത്. െസെന്യത്തിന്റെ നായ്ക്കള്‍ പിന്തുടര്‍ന്നതോടെ ഒരു തുരങ്കത്തില്‍ ഒളിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ െകെയിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിച്ച് സ്വയം ചിതറിത്തെറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നു മക്കളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി കമാന്‍ഡോ ഓപ്പറേഷന്‍ തത്സമയം കണ്ട ട്രംപ് സ്ഥിരീകരിച്ചു. അതിവേഗം പറന്നെത്തിയ ഹെലികോപ്റ്ററുകളാണ് ആദ്യം വെടിവയ്പ്പ് തുടങ്ങിയത്.

ഹെലികോപ്റ്ററുകളില്‍നിന്ന് ഏകദേശം അരമണിക്കൂര്‍ വെടിവയ്പ്പ് തുടര്‍ന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ നിലത്തിറങ്ങി.രണ്ട് വീടുകളാണ് അവര്‍ ലക്ഷ്യമിട്ടത്. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. എതിര്‍ ഗ്രൂപ്പുകാര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നു രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബാഗ്ദാദിയുടെ സാന്നിധ്യം ഉറപ്പാക്കി. തുടര്‍ന്നാണു കമാന്‍ഡോ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്.



from mangalam.com https://ift.tt/2NiDEIH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages