മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. ബേബി സുജാതയായിട്ടാണ് പ്രിയ ഗായിക പിന്നണി ഗാനരംഗത്തെത്തിയത്. നിരവധി റൊമാന്റിക് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സുജാതയുടെ ശബ്ദം അന്നും ഇന്നും ഒരുപോലെ തന്നെയാണ്. വസ്ത്രധാരണത്തിലും വളരെ ശ്രദ്ധ പുലര്‍ത്തുന്ന ഗായികയാണ് സുജാത. ഇപ്പോള്‍ തനിക്ക് വിവാഹശേഷം ഭര്‍ത്താവ് മോഹന്‍ സാരി വാങ്ങി തന്നിട്ടില്ലെന്ന് പറയുകയാണ് പ്രിയപ്പെട്ട ഗായിക. പ്രമുഖ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലാണ് സുജാത ഇക്കാര്യം വെളിപ്പെടുത്തിയത്.
കല്യാണത്തിനു മുന്‍പേ മോഹന്‍ സാരി വാങ്ങി തരാറുണ്ടായിരുന്നെങ്കിലും വിവാഹ ശേഷം തനിക്കു സാരി വാങ്ങി തന്നിട്ടില്ലെന്നും എന്നാല്‍ മോഹന് ഷര്‍ട്ട് തിരഞ്ഞെടുക്കുന്നത് ഇപ്പോഴും താന്‍ തന്നെയാണെന്നും സുജാത പറഞ്ഞു. ഇതോടെ സുജാതയ്ക്ക് താന്‍ സാരി വാങ്ങിക്കൊടുക്കാത്തതിന്റെ കാരണവും മോഹന്‍ തുറന്നു പറഞ്ഞു. സുജുവിന് സാരി ഉടുക്കാന്‍ താല്പര്യമില്ല, ഉടുത്താല്‍ ഏറ്റവും കൂടുതല്‍ പണി കിട്ടുന്നത് തനിക്കാണെന്നും വീട്ടില്‍ യുദ്ധസമാനമായ അവസ്ഥയായിരിക്കും അപ്പോള്‍ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സുജു സാരി ഉടുത്താല്‍ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്. അവിടെ നോക്കൂ, ഇവിടെ നോക്കൂ, ഞൊറി പിടിച്ചു തരൂ, പിന്ന് കുത്തി തരൂ.. എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെടും. പിന്നെ കുറെ നേരം അതിനു പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തതെന്നും ഡോ.മോഹനന്‍ പൊട്ടിച്ചിരിയോടെ പറഞ്ഞു. ചുരിദാറോ വെസ്റ്റേണ്‍ ശൈലിയിലുളള വസ്ത്രമോ അതുമല്ലെങ്കില്‍ മിനിസ്‌കര്‍ട്ടോ ധരിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് മോഹന്‍ പറഞ്ഞു.
from mangalam.com https://ift.tt/2N6xtra
via IFTTT
No comments:
Post a Comment