കര്‍ണാടകത്തെ ഞെട്ടിച്ച സീരിയല്‍ കൊലപാതകി സയനൈഡ് മോഹന് 17ാം കൊലപാതകകേസില്‍ വധശിക്ഷ; ഇയാളുടെ ഇരയായത് നാല് മലയാളികള്‍ അടക്കം 20 യുവതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

കര്‍ണാടകത്തെ ഞെട്ടിച്ച സീരിയല്‍ കൊലപാതകി സയനൈഡ് മോഹന് 17ാം കൊലപാതകകേസില്‍ വധശിക്ഷ; ഇയാളുടെ ഇരയായത് നാല് മലയാളികള്‍ അടക്കം 20 യുവതികള്‍

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശീകരിച്ച് മാനഭംഗപ്പെടുത്തി സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന സീരിയല്‍ കൊലപാതകി മോഹന്‍ കുമാര്‍ എന്ന സയനൈഡ് മോഹന് വധശിക്ഷ. 17ാമത്തെ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍പുള്ള കേസുകളില്‍ ഇയാള്‍ക്ക് മൂന്ന് വധശിക്ഷകളും 13 ജീവപര്യന്തവും വിധിച്ചിട്ടുണ്ട്.

കര്‍ണാടകത്തിലെ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി ജീവനക്കാരിയായ ശശികലയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നിസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷം കുടിപ്പിക്കല്‍, കവര്‍ച്ച, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച കൂടത്തായി വധക്കേസ് ഉയര്‍ന്നപ്പോള്‍ ഏറെ ചര്‍ച്ചയായതും തൊട്ടയല്‍പക്കമായ മംഗളൂരുവിലെ സയനൈഡ് മോഹന്റെ കഥയാണ്. ബണ്ട്വാള്‍ കന്യാനയിലെ സ്‌കൂളില്‍ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാല് മലയാളികളടക്കം 20തോളം യുവതികളെയാണ് സയനൈഡ് നല്‍കി വധിച്ചത്.

[IMG]

2005ലായിരുന്നു ഇയാള്‍ 17ാമത്തെ കൊലപാതകം നടത്തുന്നത്. ബി.സി.റോഡ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച് വിവാഹത്തിന് എന്ന് പറഞ്ഞ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയും. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണി ആകാതിരിക്കാനുള്ള മരുന്ന് എന്ന് പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു. മരുന്ന് കഴിച്ചാല്‍ ഛര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും അതി നാല്‍ ശുചിമുറിയില്‍ ചെന്ന് കഴിച്ചാല്‍ മതിയെന്നും ഇയാള്‍ അതിവിദഗ്ദ്ധമായി യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ചെയ്ത യുവതി അവിടെതന്നെ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. യുവതിയോട് മുഴുവന്‍ ആഭരണങ്ങളും എടുക്കണമെന്നും ഇയാള്‍ പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കൊണ്ടുവന്ന ആഭരണങ്ങളുമായി ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു.

ശുചിമുറിയിലുണ്ടായിരുന്ന യുവതിയുടെ മൃതദേഹം ഏറെ സമയത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. ശൃംഗേരിയില്‍ വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശശികലയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടികളെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ബന്ധം നടത്തിയശേഷം ഗര്‍ഭനിരോധനത്തിന് എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും അവരുടെ ആഭരണങ്ങള്‍ കവര്‍ന്ന് കൊണ്ടുപോകുകയുമായിരുന്നു ഇയാളുടെ രീതി. 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് 20ഓളം കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.



from mangalam.com https://ift.tt/2MLjxUE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages