ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വ്യാഴാഴ്ച മുതല്‍ നീക്കും; ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വ്യാഴാഴ്ച മുതല്‍ നീക്കും; ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി

ശ്രീനഗര്‍: സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറിയതോടെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വ്യാഴാഴ്ച മുതല്‍ നീക്കും. ഒക്‌ടോബര്‍ 10 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് എത്താനാകും. കശ്മീരിന്റെ കാര്യത്തിലുള്ള 370 ാം വകുപ്പ് പരിഷ്‌ക്കരിച്ച ശേഷം വിദേശത്ത് നിന്നുള്ള ഭീകരാക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ട് രണ്ടു മാസം നീണ്ട വിലക്കാണ് പിന്‍ലിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.

നിയന്ത്രണങ്ങളുടെ ഭാഗമായി കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ തിങ്കളാഴ്ച ഗവര്‍ണറും ഉന്നതോദ്യോഗസ്ഥരും അവലോകനയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആര്‍ട്ടിക്കിള്‍ 370 ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പായി കടുത്ത നിയന്ത്രണങ്ങളായിരുന്നു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കരുതല്‍ നടപടിയെന്നോണം കശ്മീരിലെ വിവിധ നേതാക്കളെ വീട്ടു തടങ്കലിലാക്കുകയും കശ്മീരില്‍ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞു കിടക്കുകയും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു. ജമ്മു മേഖലയിലെ 10 ജില്ലകളിലായിരുന്നു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണ രേഖയില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്‍ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഈ ക്യാംപുകളില്‍ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലനകേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരര്‍ താമസിക്കുന്നതായാണ് വിവരം.



from mangalam.com https://ift.tt/2OuOrBM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages