കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ സുഹൃത്ത് ബിജുവാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ജോളിയുടെ ജീവിത രീതികള്‍ നേര്‍വഴിക്ക് ആയിരുന്നില്ല. ഇ്ക്കാര്യം താനും ഷാജുവും പലപ്പോഴും സംസാരിച്ചിരുന്നു. എന്‍ഐടിയിലെ ജോളിയുടെ ജോലിക്കാര്യത്തെ കുറിച്ച് ഷാജുവിനും അവ്യക്തതയുണ്ടായിരുന്നു. ഭാര്യയും മകളും മരിച്ചപ്പോള്‍ ഷാജുവിന് വലിയ ദുഖം ഉണ്ടായിരുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു പറഞ്ഞു.
അതേസമയം ഇന്നലെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറ് മണി വരെ ഇയാളെ ചോദ്യം ചെയ്തു. ആദ്യ ഭാര്യയുടെയും മകളുടെയും മരണത്തില്‍ തനിക്കുള്ള പങ്ക് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ജോളിയുമായി പ്രണയത്തിലായിരുന്നെന്നും അവരെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കൊലപാതകത്തിന് കൂട്ടുനിന്നതെന്നും ഇയാള്‍ പൊട്ടിക്കരന്നുകൊണ്ട് സമ്മതിച്ചിരുന്നുവെന്നാണ് വിവരം.
കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഷാജുവിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിട്ടയയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. ഇയാളുടെ മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു. ഇയാളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജോളിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എവിടെ പോയാലും പോലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് വിട്ടയച്ചിരിക്കുന്നത്.
അതിനിടെ ഷാജുവിന്റെ പിതാവ് സഖറിയയെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. ഇയാളെ അടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും നുണകളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ചെറുമകളുടെയും മരുമകളുടെയും അടുത്ത ബന്ധുക്കളുടെയും മരണത്തില്‍ ജോളിയെ സംശയമില്ലെന്നായിരുന്നു സഖറിയ ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചതും പോലീസിന് മൊഴി നല്‍കിയതും. എന്നാല്‍ കൊലപാതക പരമ്പര കൂടുതല്‍ അന്വേഷണത്തിലേക്ക് നീണ്ടതോടെ ജോളിയെ സംശയമുണ്ടെന്ന നിലപാടുമായി ഇയാള്‍ രംഗത്ത് വന്നു.
from mangalam.com https://ift.tt/2IwGA34
via IFTTT
No comments:
Post a Comment