ന്യൂഡല്‍ഹി: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ഡെല്‍ഹിയിലെ കൊണ്ട്‌ലി പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്നതിനിടെ കുഞ്ഞിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
29കാരിയായ ദീപ്തിയും ഭര്‍ത്താവ് 32കാരന്‍ സത്യജിത്തുമായി വാഗ്വാദം ഉണ്ടാവുകയും ഇത് പിന്നീട് വലിയ വഴക്കായി മാറുകയുമായിരുന്നു, തുടര്‍ന്ന് സത്യജിത്ത് വടി ഉപയോഗിച്ച് ദീപ്തിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി.
ആണി ഉണ്ടായിരുന്ന വടിയുപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തലയില്‍ വടി കൊള്ളുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ ചൊവ്വാഴ്ച കുട്ടി ഛര്‍ദ്ദിച്ചതോടെ ദീപ്തി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആസുപത്രിയിലെത്തിച്ച് വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുഞ്ഞിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയായ കുഞ്ഞിന്റെ പിതാവ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/33cElto
via IFTTT
No comments:
Post a Comment