കോഴിക്കോട്: മൃതദേഹം അടക്കം ചെയ്ത കല്ലറകള്‍ കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ടു തുറന്നതിന്റെ തലേ ദിവസം പ്രധാന പ്രതി ജോളി ഭയപ്പെട്ടിരുന്നതാ യും ബോധംകെട്ടു വീണതായും ജോളിയുടെ സുഹൃത്ത് ഏലിയാമ്മ. മക്കളുടെ ഭാവിയോര്‍ത്താണ് ആശങ്കയെന്നു ജോളി പറഞ്ഞതായും ഏലിയാമ്മ വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് കൂടത്തായി പള്ളിയിലേയും കോടഞ്ചേരി പള്ളിയിലേയും സെമിത്തേരിയിലെ കല്ലറകള്‍ തുറന്നു പോലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിച്ചത്.
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ ജോണ്‍സണെ അന്വേഷണസംഘം ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ െവെകിട്ട് 6.30 വരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. വിശദമായ ചോദ്യംചെയ്യലിനു വീണ്ടും വിളിച്ചുവരുത്തുമെന്നാണു സൂചന. ജോളിയുമായി ജോണ്‍സണ്‍ സാമ്പത്തിക ഇടപാട് നടത്തുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജോളിക്കു സിം നല്‍കിയതുമായി ബന്ധപ്പെട്ടാണു ജോണ്‍സണെ ചോദ്യംചെയ്തതെന്നാണു സൂചന.
രാത്രിയില്‍ ജോളിയുമൊത്തു സിനിമയ്ക്കു പോയിട്ടുണ്ടെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. എന്നാല്‍, കൊലപാതകങ്ങളുമായി ബന്ധമില്ല. കേസില്‍ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന് ഏലസ് നല്‍കിയ ഇടുക്കി കട്ടപ്പനയിലെ ജ്യോത്സ്യനെയും പോലീസ് തെരയുകയാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഇയാള്‍ മുങ്ങിയെന്നാണു സൂചന.
റോയി കൊല്ലപ്പെടുമ്പോള്‍ െകെയില്‍ തകിടും പാന്റിന്റെ കീശയില്‍ ഒരു പൊതി പൊടിയുമുണ്ടായിരുന്നു. അന്ന് ഇതെല്ലാം കോടഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചപ്പോള്‍ ജോളിക്കു വിട്ടുനല്‍കി. ഈ പൊടി, രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയെന്നാണു ജോളി അന്വേഷണസംഘത്തോടു പറഞ്ഞത്.
ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തില്ലെങ്കിലും ജ്യോത്സ്യനെ ചോദ്യംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ അന്വേഷണസംഘത്തിനു മുന്നിലെത്തിയില്ല. റോയിയുമായും ജോളിയുമായും ജ്യോത്സ്യന് അടുപ്പമുണ്ടായിരുന്നെന്നാണു സൂചന. പണം നേടാനും മറ്റ് ആഭിചാരകര്‍മങ്ങള്‍ക്കുമായി ജോളിയും റോയിയും ഇയാളെ സമീപിച്ചിരുന്നെന്നും അതിന്റെ ഭാഗമായാണ് ഏലസ് ജപിച്ചുകൊടുത്തതെന്നുമാണു സൂചന. 2011-ല്‍ മരിക്കുമ്പോഴും റോയിയുടെ ദേഹത്ത് ഈ ഏലസുണ്ടായിരുന്നു.
കൂടത്തായി പൊന്നാമറ്റം വീടിനു ചില ദോഷങ്ങളുണ്ടെന്നും അതാണു തുടര്‍ച്ചയായി മരണങ്ങളുണ്ടാകുന്നതെന്നും ജോളി അയല്‍ക്കാരോടു പറഞ്ഞിരുന്നു എന്നു സൂചനയുണ്ട്. റോയിയുടെ ദേഹത്തുണ്ടായിരുന്ന ഏലസ് കണ്ടെത്താന്‍ അന്വേഷണസംഘം നീക്കമാരംഭിച്ചു.
കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളുടെ രണ്ടു മക്കള്‍ മരിച്ചതിലും ദുരൂഹത. സഹോദര പുത്രന്‍മാരായ സുനീഷും വിന്‍സെന്റു (ഉണ്ണി)മാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ജോളിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരാണ്. 2002 ഓഗസ്റ്റ് 24നാണ് വിന്‍സെന്റിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയുടെ മരണത്തിന്റെ രണ്ടാംദിവസമായിരുന്നു ഇത്.
2008 ജനുവരി 17-നാണ് ടോം തോമസിന്റെ മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് െബെക്കപകടത്തില്‍ മരിച്ചത്. സുനീഷിന്റെ മാതാവ് എല്‍സമ്മയാണ് ഇപ്പോള്‍ മരണത്തില്‍ സംശയം ഉന്നയിച്ച് രംഗത്തുവന്നിട്ടുള്ളത്. സുനീഷിന്റെ മരണശേഷം നിരവധിപേര്‍ക്കു പണം നല്‍കേണ്ടിവന്നുവെന്ന് അവര്‍ പറയുന്നു. ജോളിയുമായുള്ള സാമ്പത്തിക ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
from mangalam.com https://ift.tt/2AYt3Np
via IFTTT
No comments:
Post a Comment