കാസര്‍ഗോഡ് : യുവാവ് ഭാര്യയെ കൊലപ്പെടുത്തി വെള്ളത്തില്‍ കെട്ടിതാഴ്ത്തിയെന്ന് സംശയത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുന്നു. കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴയിലെ തെക്കില്‍ പാലത്തിന് സമീപമാണ് തെരച്ചില്‍ നടത്തുന്നത്. ഭാര്യ പ്രമീളയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ സില്‍ജോ എന്ന യുവാവിനെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഭാര്യയെ കഴിഞ്ഞ 19 ാം തീയതി മുതല്‍ കാണാനില്ലെന്ന പരാതിയുമായി രണ്ടാഴ്ച മുമ്പ് യുവാവ് പോലീസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴികള്‍ മാറ്റിമാറ്റി പറഞ്ഞതോടെയാണ് പോലീസിന് സംശയം ഉയര്‍ന്നത്. കൂടുതല്‍ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി കൊടുത്തതായിട്ടാണ് വിവരം. കൊന്നു ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയെന്നാണ് വിവരം. കൊലപാതകത്തിന്റെ കാരണം പുറത്തു വന്നിട്ടില്ല.
വിദ്യാനഗറില്‍ വാഴക്കൂട്ടത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സെല്‍ജിയില്‍ നിന്നും പല തവണ പോലീസ് മൊഴിയെടുത്തിരുന്നു. പലതവണയും ഇയാള്‍ വ്യത്യസ്തമായ മൊഴികള്‍ നല്‍കിയതോടെയാണ് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇതോടെ യുവതിയെ തെക്കില്‍ പാലത്തിന് സമീപം കൊന്നു കെട്ടിത്താഴ്ത്തി എന്ന് മൊഴി നല്‍കുകയായിരുന്നു എന്നാണ് വിവരം. വിദ്യാനഗറില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരും പോലീസുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഒന്നും കണ്ടെത്താനായില്ല.
from mangalam.com https://ift.tt/2LZ5IkS
via IFTTT
No comments:
Post a Comment