ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുന്നു, എനിക്ക് പവറില്ല, നാളെ എന്തും സംഭവിക്കാം: വീഡിയോ പുറത്തുവിട്ട് വഫ ഫിറോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുന്നു, എനിക്ക് പവറില്ല, നാളെ എന്തും സംഭവിക്കാം: വീഡിയോ പുറത്തുവിട്ട് വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തള്ളി വഫാ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമന്‍ കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണ്.അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. ഞാന്‍ എന്താണോ പറഞ്ഞത് അതില്‍ മാറ്റമില്ലെന്നും വഫ ഫിറോസ് ടിക് ടോക് വീഡിയോയിലൂടെ പറഞ്ഞു.

ഇനി എന്താണ് തനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ലെന്ന ഭീതിയും വഫ വീഡിയോയില്‍ പങ്കുവെച്ചു. ശ്രീറാമിന് പവര്‍ ഉപയോഗിച്ച് എനത് മവണമെങ്കിലും ചെയ്യാം. ഞാനൊരു സാധാരണക്കാരിയാണ്. ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതെല്ലാം എവിടെ? എന്ത് കാരണത്തലാണ് കള്ളം ആവര്‍ത്തിക്കുന്നതെന്ന് അറിയില്ല..' വഫ വീഡിയോയില്‍ പറയുന്നു.

വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നില്ലെന്ന നിലപാട് സര്‍ക്കാരിനു നല്‍കിയ വിശദീകരണക്കുറിപ്പിലും ശ്രീറാം ആവര്‍ത്തിച്ചതിനു പിന്നാലെയാണ് തുറന്നടിച്ച് വഫ ഫിറോസ് രംഗത്തെത്തിയത്. നടന്നതു സാധാരണ അപകടമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് തനിക്ക് അനുകൂലമാണെന്നും ശ്രീറാം വാദിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചെന്നതു കെട്ടുകഥയാണ്. ചീഫ് സെക്രട്ടറിക്കു മുന്നില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ അവസരം നല്‍കണം. മദ്യപിച്ചിരുന്നില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സര്‍വേ ഡയറക്ടറായി നിയമിക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണു ശ്രീറാം കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു സസ്‌പെന്‍ഷനിലായത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ചീഫ് സെക്രട്ടറി അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. ശ്രീറാമിനെതിരേ െ്രെകംബ്രാഞ്ച് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുന്നതിനിടെയാണു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്.

വഫ ഫിറോസ് പുറത്തുവിട്ട ടിക് ടോക്ക് വീഡിയോ:



from mangalam.com https://ift.tt/2LZFrD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages