റാസ് അൽ ഐൻ(സിറിയ): സിറിയ- തുർക്കി അതിർത്തിയിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ കുർദ്ദുകൾക്കെതിരെ തുർക്കി സൈന്യം ആക്രമണം തുടങ്ങി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുർക്കി സൈനിക നടപടി തുടങ്ങിയതോടെ അതിർത്തിയിൽ നിന്ന് ആയിരങ്ങൾ പലായനം തുടങ്ങി. തുർക്കി- സിറിയ അതിർത്തിയിലെ കുർദ്ദുകൾ അധികമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം. തുർക്കിയുടെ ആക്രമണത്തെ തുടർന്ന് സിറിയൻ അതിർത്തി നഗരമായ റാസ് അൽ ഐനിൽ നിന്ന് ആയിരങ്ങൾ പലായനം ചെയ്തു. വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങൾ. കുർദ്ദുകൾക്ക് സ്വാധീനമുള്ള ഈ മേഖലയെ ഭീകരവാദ ഇടനാഴിയെന്നാണ് തുർക്കി പ്രസിഡന്റ് എർദോഗൻ വിശേഷിപ്പിക്കുന്നത്. ഈ പ്രദേശത്തുനിന്ന് ഭീകവാദികളെ തുരത്തുമെന്ന് എർദോഗൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സിറിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താൻ അമേരിക്കൻ സൈന്യത്തിനെ സഹായിച്ചത് കുർദ്ദുകളുടെ സായുധ സംഘടനകളായിരുന്നു. എന്നാൽ ഇവിടെ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതോടെ വടക്കു കിഴക്കൻ സിറയയിലേക്ക് തുർക്കി സൈന്യം ആക്രമണം തുടങ്ങിയത്. തുർക്കിയെ ലക്ഷ്യം വെച്ചിരിക്കുന്ന കുർദ്ദിഷ് തീവ്രവാദികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തുന്നതെന്നാണ് തുർക്കി സൈന്യം വിശദീകരിക്കുന്നത്. കുർദ്ദിഷ് സംഘടനായ വൈപിജിയെ ഭീകരസംഘടനയായാണ് തുർക്കി കാണുന്നത്. തുർക്കിയിൽ ഭീകരരെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകളുമായി കുർദ്ദിഷ് വൈപിജിക്ക് ഉള്ള ബന്ധമാണ് ഈ ആരോപണത്തിന് ആധാരം. കുർദ്ദുകളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചാൽ മാത്രമെ അതിർത്തി സുരക്ഷിതമാകൂവെന്നാണ് തുർക്കിയുടെ നിലപാട്. അതേസമയം തുർക്കിയുടെ നടപടിയിൽ ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദുർബലമായ ഇസ്ലാമിക് സ്റ്റേറ്റിനെ വീണ്ടും ശക്തമാക്കാനെ ഇത് സഹായിക്കുവെന്നാണ് മറ്റുള്ളവരുടെ ആശങ്ക. ആക്രമണം നിർത്തണമെന്ന് യൂറോപ്യൻ യൂണിയനും ജർമനിയും തുർക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Turkey launched a military operation against Kurdish fighters in northeast Syria
from mathrubhumi.latestnews.rssfeed https://ift.tt/2ID5C0m
via
IFTTT
No comments:
Post a Comment