മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ചടങ്ങുകള്‍ നാളെ തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ചടങ്ങുകള്‍ നാളെ തുടങ്ങും

തൃശൂര്‍: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്‌ഥാപകയായ വാഴ്‌ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ 13നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. പ്രഖ്യാപനം നടക്കുന്ന വത്തിക്കാനില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്‌. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 1.30 നു നടക്കുന്ന ശുശ്രൂഷയില്‍ മാര്‍പാപ്പ വിശുദ്ധ പ്രഖ്യാപനം നിര്‍വഹിക്കും. വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും.
റോമില്‍ വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി നാളെ വൈകിട്ട്‌ നാലിനു മരിയ മെജോറ ബസിലിക്കയില്‍ ഒരുക്ക ശുശ്രൂഷ നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്‌ട്‌ കര്‍ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാര്‍മികനാകും. തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, പാലക്കാട്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ എന്നിവര്‍ സഹകാര്‍മികരാകും. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്‌റ്റര്‍ ഭവ്യ, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവര്‍ ലേഖനം വായിക്കും. കാറോസൂസ പ്രാര്‍ഥന മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ , ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകളില്‍ ചൊല്ലും. മുന്‍ മദര്‍ ജനറല്‍ സിസ്‌റ്റര്‍ പ്രസന്ന തട്ടില്‍, സിസ്‌റ്റര്‍ രഞ്‌ജന, സിസ്‌റ്റര്‍ ഒലിവ്‌ ജയിന്‍, ജര്‍മനിയിലെ മേയര്‍ മാര്‍ഗരറ്റ്‌ റിറ്റര്‍ തുടങ്ങിയവരാണ്‌ ഇതു നിര്‍വഹിക്കുക. ബിഷപ്‌ മാര്‍ സ്‌റ്റീഫന്‍ ചിറപ്പണത്ത്‌, ഡോ. ക്ലമന്റ്‌ ചിറയത്ത്‌, മദര്‍ ജനറല്‍ സിസ്‌റ്റര്‍ ഉദയ എന്നിവര്‍ നേതൃത്വം നല്‍കും. റോമിലെ സെന്റ്‌ അനസ്‌താസിയ ബസിലിക്കയില്‍ 14 നു രാവിലെ പത്തരയ്‌ക്കു സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്‌ഞതാബലി അര്‍പ്പിക്കും.
പുണ്യമുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ കേരളത്തില്‍നിന്നു നാനൂറിലേറെ പേരടങ്ങിയ സംഘം റോമിലേക്കു യാത്രയായി. എം.പിമാരായ ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍ എന്നിവരും ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, മറിയം ത്രേസ്യയുടെ മധ്യസ്‌ഥതയില്‍ അത്‌ഭുത രോഗശാന്തി നേടിയ ക്രിസ്‌റ്റഫര്‍ ജോഷി എന്ന ബാലനും കുടുംബവും, ക്രിസ്‌റ്റഫറിനെ ചികില്‍സിച്ച അമല മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഡോ. ശ്രീനിവാസന്‍ തുടങ്ങിയവരും റോമിലേക്കു തിരിച്ചിട്ടുണ്ട്‌.
വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു പേരുടെ വലിയ ഛായാചിത്രങ്ങള്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറില്‍ സ്‌ഥാപിച്ചു. ചത്വരത്തില്‍ ബലിവേദിയും ഇരിപ്പിടങ്ങളും സജ്‌ജമാക്കും. നാമകരണ നടപടികളുടെ പോസ്‌റ്റുലേറ്റര്‍ ഫാ. ബെനഡിക്‌ട്‌ വടക്കേക്കര തിരുശേഷിപ്പായി മറിയം ത്രേസ്യയുടെ അസ്‌ഥി സെന്റ്‌ പീറ്റേഴ്‌സിലെ വിശുദ്ധ പദവി പ്രഖ്യാപന കാര്യാലത്തില്‍ സമര്‍പ്പിച്ചു.
വിശുദ്ധ പ്രഖ്യാപന പരിപാടികളുടെ തല്‍സമയ സംപ്രേക്ഷണത്തിനും ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16 നു കുഴിക്കാട്ടുശേരിയില്‍ നടക്കും.



from mangalam.com https://ift.tt/2p8QOj6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages