തൃശൂര്‍: പോലീസുകാര്‍ നിരത്തുകളിലെ ഗുരുതര കുറ്റകൃത്യങ്ങളിലേക്കു ശ്രദ്ധയൂന്നണമെന്നു നിര്‍ദേശിക്കുന്ന ഡി.ജി.പിയുടെ സര്‍ക്കുലറിന് അവഗണന. ചെറു കുറ്റകൃത്യങ്ങള്‍ക്കു പിന്നാലെ പോകാതെ ഗുരുതരവീഴ്‌ചകള്‍ ശ്രദ്ധിക്കണമെന്നായരുന്നു മുഖ്യ നിര്‍ദേശം. എന്നാല്‍ പെറ്റിക്കേസുകളിലാണു പോലീസിന്റെ ശ്രദ്ധയെന്നാണ് ആക്ഷേപം. വാഹനപരിശോധനയ്‌ക്കായി യാത്രക്കാരെ പോലീസ് വാഹനത്തിനടുത്തേക്കു വിളിച്ചുവരുത്താതെ അവരുടെ സമീപത്തേക്കു ചെല്ലണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല. റോഡപകടങ്ങള്‍ കുറയ്‌ക്കാനാണു പോലീസ് ശ്രദ്ധ ചെലുത്തേണ്ടതെന്നാണു തത്വത്തില്‍ അംഗീകരിച്ച നയമെങ്കിലും ഇതിനു വിരുദ്ധമായാണു പ്രവര്‍ത്തനം.വാഹനാപകടങ്ങള്‍ കുറയ്‌ക്കാനാണു മുഖ്യമായി ശ്രദ്ധിക്കേണ്ടതെന്നും മുതിര്‍ന്ന ഓഫീസര്‍മാര്‍ ഇതു ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സിഗ്നല്‍ ലൈറ്റിലെ ചുവന്ന വെളിച്ചം മറികടന്ന് അമിതവേഗത്തില്‍ പോകുന്ന വാഹനയാത്രികരെയാണു പിടികൂടേണ്ടതെന്നതാണ് പ്രധാന നിര്‍ദേശം. വ്യാപകമായി പെറ്റിക്കേസുകള്‍ എടുത്ത് യാത്രക്കാരെ വലയ്‌ക്കുന്നെന്ന ആക്ഷേപം പരിഗണിച്ചാണു പുതിയ രീതി നടപ്പാക്കുന്നത്.
പ്രധാന
നിര്‍ദേശങ്ങള്‍:
അനധികൃത ഡ്രൈവിങ് നിരുത്സാഹപ്പെടുത്താന്‍ ജനകീയ സഹകരണം തേടണം.
ട്രാഫിക് സംബന്ധമായി ലഭിക്കുന്ന നിര്‍ദേശങ്ങളില്‍ നടപടിയെടുക്കണം.
വളണ്ടിയര്‍മാരുടെ സേവനം ഉറപ്പുവരുത്തി ട്രാഫിക് മാനേജ്‌മെന്റ് നടപ്പാക്കണം.
രേഖകള്‍ പരിശോധിക്കുമ്പോള്‍ യാത്രികരെ സര്‍ അല്ലെങ്കില്‍ മാഡം എന്നു വിളിക്കണം.
സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരോടു പിഴയെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും സൗമ്യമായി സംസാരിക്കണം.
കുറ്റകൃത്യത്തിലുള്‍പ്പെടുന്നവരുടെ ഫോട്ടോകള്‍ നിര്‍ബന്ധമായും പോലീസ് എടുക്കണം. പിന്നീട് അവരെ വിളിച്ചുവരുത്തുമ്പോള്‍ ഇതു കാട്ടിക്കൊടുക്കണം.
നിയമലംഘനങ്ങളില്‍ തടഞ്ഞുനിര്‍ത്തുന്നതിനു പകരം നമ്പര്‍ ശേഖരിച്ചു നോട്ടീസ് അയയ്‌ക്കുന്ന രീതി പിന്തുടരണം.
from mangalam.com https://ift.tt/2B7twN7
via IFTTT
No comments:
Post a Comment