വിലയിടിയുന്നു, റബ്ബർ ശേഖരം കൂടുന്നു; വിപണിയിൽ കടുത്ത മാന്ദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 11, 2019

വിലയിടിയുന്നു, റബ്ബർ ശേഖരം കൂടുന്നു; വിപണിയിൽ കടുത്ത മാന്ദ്യം

കോട്ടയം: റബ്ബറിന്റെ വില 155-ൽനിന്ന് 119-ലേക്ക് ഇടിഞ്ഞതോടെ കൃഷിക്കാരിലും വ്യാപാരികളിലും ചരക്ക് കെട്ടിക്കിടക്കുന്നു. മഴ കുറയുന്നതോടെ ഉത്പാദനം കൂടുകയാണെങ്കിൽ റബ്ബർ വിപണി സ്തംഭിക്കും. കൃഷിക്കാരുടെ കൈവശം മാത്രം ഒാഗസ്റ്റിൽ 87,000 ടൺ റബ്ബറാണ് വിൽക്കാതെ ഇരിക്കുന്നത്. വ്യാപാരികളുടെയും ബ്ലോക്ക് റബ്ബർ ഉൾപ്പെടെയുള്ള നിർമ്മാതാക്കളുടെയും കൈവശം 80000 ടണ്ണും ചരക്ക് ബാക്കിയാണ്. മുൻ മാസങ്ങളിലെ നീക്കിയിരിപ്പും സഹിതം 2.74 ലക്ഷം ടൺ ചരക്കാണ് ഒാഗസ്റ്റ് അവസാനം വരെ വിനിയോഗിക്കപ്പെടാതെ ഇരിക്കുന്നത്. ജൂലായിൽ 2.54 ലക്ഷം ടൺ റബ്ബറായിരുന്നു ശേഖരമുണ്ടായിരുന്നത്. ജൂണിൽ 2.40 ലക്ഷം ടണ്ണും ബാക്കിയുണ്ടായിരുന്നു. റബ്ബർ നീക്കിയിരിപ്പ് കൂടുന്നത് വിപണിയിലെ മാന്ദ്യം കൂടുന്നു എന്നതിന്റെ സൂചനയാണെന്ന് മേഖലയിലുള്ളവർ പറയുന്നു. ഒാഗസ്റ്റിൽ 57000 ടൺ സ്വാഭാവിക റബ്ബറാണ് ഉത്പാദിപ്പിച്ചത്. കമ്പനികൾ ഇറക്കുമതി ചെയ്തത് 57821 ടണ്ണും. രണ്ടും കൂടി മൊത്തം 1.141 ലക്ഷം ടൺ റബ്ബറാണ് ഒാഗസ്റ്റിൽ ലഭ്യമായത്. ഉപഭോഗം 92000 ടണ്ണും. 22100 ടൺ ചരക്കാണ് മിച്ചം വന്നത്. ടയർ കമ്പനികൾ 84000 ടൺ ചരക്ക് എടുത്തിരുന്നു. ടയർ ഇതര കമ്പനികൾ 23000 ടണ്ണും വാങ്ങി. ടയർ കമ്പനികൾ ഇറക്കുമതി ചെയ്തതും നാട്ടിൽനിന്ന് വാങ്ങിയതുമായ റബ്ബർ ശേഖരിച്ചെങ്കിലും വാഹനവിപണിയിെല മാന്ദ്യം റബ്ബർ ഉപഭോഗം കുറച്ചു. വരുംമാസങ്ങളിലും ഇൗ പ്രവണത തുടരാനാണ് സാധ്യത. കൃഷിക്കാരൻ വെട്ടിലായി കേരളത്തിൽ ഒരു വർഷം ശരാശരി 80 ദിവസമാണ് ശരിയായി ടാപ്പിങ് നടത്താനാകുക. ഇത് 30 ദിവസം കൂടി കൂട്ടാനാണ് മരത്തിന് പ്ലാസ്റ്റിക് മഴമറ ഇടുന്നത്. മരമൊന്നിന് 28 രൂപ വരെ മുടക്കിയാണ് കൃഷിക്കാരൻ മഴമറ ഇട്ടത്. 155 വരെ വില കണ്ടതോടെ അവർക്ക് ഉത്സാഹമായിരുന്നു. എന്നാൽ ഉടൻ വില ഇടിഞ്ഞതോടെ കനത്ത നഷ്ടമാണ് വന്നത്. മഴമറ നിർമ്മതാക്കൾക്ക് മാത്രമാണ് നേട്ടമുണ്ടായത്. വില ഇടിയുന്ന സാഹചര്യത്തിൽ ടാപ്പിങ് തുടരണോ എന്ന ആശങ്കയുണ്ട്. മേഖല തകരുന്നു റബ്ബർ കെട്ടിക്കിടക്കുന്ന സാഹചര്യം വിപണിയിെല മാന്ദ്യം ശക്തമാകുന്നതിന്റെ സൂചനയാണ്. കൃഷിക്കാരും വ്യാപാരികളും എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത നിലയിലാണ്. -ബിജു പി.തോമസ്, റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ content highlights:rubber price


from mathrubhumi.latestnews.rssfeed https://ift.tt/329KRkG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages