കാസർകോട്: കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മധ്യകിഴക്കൻ അറബിക്കടലിനുമുകളിൽ രൂപംകൊണ്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി രൂപംപ്രാപിച്ച് കർണാടകതീരത്തേക്കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരമേഖലയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടുവരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗോവ മേഖലകളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ മംഗളൂരുവിൽ ശക്തമായ കാറ്റും മഴയുമുണ്ടായതിനാൽ ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പി.യു.സി. (പ്ലസ് ടു) വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ അവധി പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:Heavy rain-Holiday declared for schools in kasargod district
from mathrubhumi.latestnews.rssfeed https://ift.tt/2okwqvq
via
IFTTT
No comments:
Post a Comment