വട്ടിയൂര്‍ക്കാവിലെ പരാജയം: പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

വട്ടിയൂര്‍ക്കാവിലെ പരാജയം: പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ്

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന നേതാവ് എൻ.പീതാംബര കുറുപ്പ്. വട്ടിയൂർക്കാവ് മണ്ഡലം മാർക്സിസ്റ്റ് പാർട്ടിയ്ക്ക് കോൺഗ്രസ് അടിയറവെച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാർട്ടിയിൽ പലരും തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ആദ്യം ഉയർന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്. പിന്നീട് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന്അദ്ദേഹത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റുകയായിരുന്നു. നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ കോൺഗ്രസിന് വന്നിരിക്കുന്നത്. താൻ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസ്സിലാക്കണം. സ്ഥാനാർഥിയായി തന്റെ പേര് ആദ്യം പറഞ്ഞതിന് പിന്നാലെ ഡൽഹിയിൽ നിന്നടക്കം പല നേതാക്കളും അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഇത് കോൺഗ്രസാണെന്നും എവിടെ കൊണ്ടുപോയി ഒതുക്കുമെന്നുമുള്ള കാര്യം. എനിക്ക് മുമ്പേ പോയവരേയും പിറകേ വന്നവരേയും ഒതുക്കുന്നത് കണ്ടിട്ടുള്ളയാളാണ് താനെന്നും പീതാംബര കുറുപ്പ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവർത്തകരെ രംഗത്തിറക്കാൻ പാർട്ടിക്ക് പറ്റിയില്ല. അതാണ് സത്യത്തിലുണ്ടായത്. അല്ലാതെ സുകുമാരൻ നായരുടേയും മറ്റുള്ളവരുടേയും പ്രസ്താവനയിൽ പഴിചാരി രക്ഷപ്പെടാൻ പാർട്ടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Vattiyoorkavu byeleciton losses-N. Peethambara Kurup against congress


from mathrubhumi.latestnews.rssfeed https://ift.tt/2WbYrBF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages