കൂടത്തായി കേസ്: ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

കൂടത്തായി കേസ്: ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെ സ്ഥിരീകരിച്ചു

കണ്ണൂര്‍: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക തെളിവ് കണ്ടെത്തി പോലീസ്. ജോളിയുടെ കാറില്‍ നിന്നും കിട്ടിയത് മാരകവിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചിരിക്കുന്നത്. കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിജിപിയുടെ അടിയന്തിര നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു പരിശോധന.

ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്. സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജോളിയുടെ വീട്ടില്‍ നിന്നും ചില കുപ്പികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിലൊന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ല.

ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്.



from mangalam.com https://ift.tt/2Pf1pnw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages