സി.പി.എമ്മിന്റെ ‘വിശ്വാസം’ മഞ്ചേശ്വരത്ത് ഏറ്റില്ല, ‘89’പഴങ്കഥയാക്കി കരുത്തുകാട്ടി യു.ഡി.എഫ്. ; എറണാകുളത്ത് മനു റോയിയെ വീഴ്ത്തിയതില്‍ അപരനും ; വട്ടിയൂര്‍ക്കാവില്‍ മൂന്നില്‍ നിന്നു മുന്നിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

സി.പി.എമ്മിന്റെ ‘വിശ്വാസം’ മഞ്ചേശ്വരത്ത് ഏറ്റില്ല, ‘89’പഴങ്കഥയാക്കി കരുത്തുകാട്ടി യു.ഡി.എഫ്. ; എറണാകുളത്ത് മനു റോയിയെ വീഴ്ത്തിയതില്‍ അപരനും ; വട്ടിയൂര്‍ക്കാവില്‍ മൂന്നില്‍ നിന്നു മുന്നിലേക്ക്

കണ്ണൂര്‍: പ്രഖ്യാപിത നവോത്ഥാന നിലപാടില്‍നിന്ന് മാറി രാഷ്ട്രീയ പരീക്ഷണം നടത്തിയ മഞ്ചേശ്വരത്ത് സി.പി.എമ്മിന്റെ 'വിശ്വാസം' ഏറ്റില്ല. ശബരിമല ഇഫക്ടും വിശ്വാസ പ്രതിസന്ധിയും മറികടക്കാനാണ് മറ്റു മണ്ഡലങ്ങളില്‍നിന്നു വ്യത്യസ്തമായി സി.പി.എം. മറ്റൊരു െലെന്‍ പരീക്ഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍ െറെയുടെ െദെവവിശ്വാസത്തെയും അമ്പലത്തില്‍ പ്രാര്‍ഥന നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതിനെയും ന്യായീകരിച്ചു.

താന്‍ ഒരു വിശ്വാസിയാണെന്നും വ്രതാനുഷ്ഠാനത്തോടെ മാത്രമേ യുവതികളും ശബരിമലചവിട്ടാന്‍ പാടുള്ളൂവെന്ന'' നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ശങ്കര്‍ െറെയാണ് ഇത്തവണ ശബരിമല പ്രചാരണ വിഷയമാക്കിയത്. ശബരിമല ചര്‍ച്ചയാക്കേണ്ടെന്ന ഇടതു മുന്നണിയുടെ പൊതുനിലപാടും ലംഘിക്കപ്പെട്ടു ഭാഷാന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള പ്രാദേശിക കാര്‍ഡും വിജയിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു യു.ഡി.എഫിന്റെ വിജയം. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് അദ്ദേഹം മരിച്ച് കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു.

അബ്ദുല്‍ റസാഖ് നടത്തിയ വികസന പദ്ധതികള്‍ തന്നെയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണവിഷയം. പി.ബി അബ്ദുല്‍റസാഖിന് ലഭിച്ച വോട്ടിനെക്കാള്‍ 8537 അധികം വോട്ടാണ് ഇത്തവണ കമറുദ്ദീന് ലഭിച്ചത്. കെ. സുരേന്ദ്രന് ലഭിച്ചതിനെക്കാള്‍ 703 വോട്ടുകള്‍ രവീശ തന്ത്രിക്ക് കിട്ടി. എന്നാല്‍ ശങ്കര്‍െറെക്ക് 4332 വോട്ടിന്റെ കുറവ് വന്നു. ഇത്രയും വോട്ടുകള്‍ എവിടെപ്പോയെന്ന ചോദ്യം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും.

മഞ്ചേശ്വരത്തിന്റെ നാഥനായി എം.സി. ഖമറുദ്ദീന്‍ ജയിച്ചതു വ്യക്തമായ മേല്‍ക്കെയോടെ. 89 എന്ന സംഖ്യയുടെ ദുഃസ്വപ്‌നം വിട്ടകന്നതില്‍ യു.ഡി.എഫിന് ആശ്വാസം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന്‍ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി-പോള്‍ ചെയ്തവോട്ടിന്റെ 40.19 ശതമാനം. രണ്ടാം സ്ഥാനം ബി.ജെ പി. സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ കരസ്ഥമാക്കി. നാല് സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെ 57,484 വോട്ടാണ് ബി.ജെ.പി. സ്ഥാനാര്‍ഥി നേടിയത്- 35.32 ശതമാനം വോട്ട്.

കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയെന്ന പേര് എറണാകുളത്തിന് നഷ്ടപ്പെടുകയാണ്. യു.ഡി.എഫിന്റെ ടി.ജെ. വിനോദിന് 37891 വോട്ടു ലഭിച്ചപ്പോള്‍ ഇടതുസ്ഥാനാര്‍ഥി മനുറോയിക്ക് 34141 വോട്ട് നേടാനായി. ബി.ജെ.പിയുടെ സി.ജി. രാജഗോപാല്‍ 13351 വോട്ട് നേടി. 2016 ല്‍ െഹെബി ഈഡന് ലഭിച്ചതില്‍നിന്ന് ഇരുപതിനായിരത്തോളം വോട്ടിന്റെ കുറവാണ് ടി.ജെ. വിനോദിനുണ്ടായത്. ഇടതുമുന്നണിക്ക് 1431 വോട്ടിന്റെ കുറവുമാത്രമാണുണ്ടായത്. ശക്തികേന്ദ്രമായ ചേരാനല്ലൂരില്‍ കോണ്‍ഗ്രസിനു വെറും 710 വോട്ടിന്റെ മാത്രം ലീഡ് ലഭിച്ചത് വോട്ടുചോര്‍ച്ചയുടെ സൂചനയാണ്. എറണാകുളത്ത് വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇടതുസ്ഥാനാര്‍ഥിയുടെ അപരനും നിര്‍ണായക പങ്കുവഹിച്ചു.

ഇടതുസ്ഥാനാര്‍ഥി മനു റോയിയുടെ പേരിന് തൊട്ടുമുകളില്‍ പ്രത്യക്ഷപ്പെട്ട മനു കെ.എം. െകെയടക്കിയത് 2572 വോട്ടുകള്‍. 1309 നോട്ടയും രേഖപ്പെടുത്തപ്പെട്ടു. ടെലിവിഷന്‍ ചിഹ്‌നത്തിലാണ് അപരന്‍ മല്‍സരിച്ചത്. ഇടത് സ്വതന്ത്രര്‍ നേരത്തെ പലതവണ ടെലിവിഷന്‍ ചിഹ്‌നത്തില്‍ മല്‍സരിച്ചിട്ടുണ്ട്. ഇടത് സ്ഥാനാര്‍ഥിയുടെ ചിഹ്‌നമായ ഓട്ടോറിക്ഷ വോട്ടര്‍മാരുടെ മനസില്‍ വ്യക്തമായി പതിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് പ്രചാരകര്‍ക്കു വീഴ്ചപറ്റി.

ഇടതു കോട്ടയായ അരൂരില്‍ അട്ടിമറി ജയത്തിലൂടെ 59 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് പതാക പാറിച്ചു. 648 വോട്ടുകളുടെ ഭൂരിപക്ഷമാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ലഭിച്ചിരുന്നത്. 1957 ല്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും (1965, 1967, 1970, 1980, 1982, 1987, 1991, 2006, 2011, 2016) അരൂര്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. രണ്ടു തവണ (1996, 2001) യു.ഡി.എഫിലായിരുന്ന ജെ.എസ്.എസിന്റെ കെ.ആര്‍ ഗൗരിയമ്മയും ഒരു തവണ (1977) കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോല്‍പിച്ച സി.പി.ഐയുടെ പി.എസ് ശ്രീനിവാസനും അരൂരിനെ മറുപക്ഷത്ത് എത്തിച്ചു.

ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് (1957, 1960) നിയമസഭയില്‍ അരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എത്തിയത്. 11 തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ അരൂരില്‍ മത്സരിച്ചപ്പോള്‍ ഒമ്പത് തവണയും ജയിച്ചു. ബാലികേറാമലയെന്നു കരുതിയ വട്ടിയൂര്‍ക്കാവിലെ മിന്നുന്ന ജയം സി.പി.എമ്മിന് ഏറെ തിളക്കമുള്ളതാണ്.

2011ല്‍ മണ്ഡലം രൂപീകൃതമായതു മുതല്‍ മൂന്നാംസ്ഥാനത്തായിരുന്ന പാര്‍ട്ടിക്കു വി.കെ. പ്രശാന്തിലൂടെ മധുരപ്രതികാരം. 2016ല്‍ കെ. മുരളീധരനും സി.പി.എം സ്ഥാനാര്‍ഥിയും തമ്മിലുണ്ടായിരുന്ന പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസം മറികടന്ന് 14,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പ്രശാന്തിന്റെ വിജയം. കോണ്‍ഗ്രസിന് 11,000 വോട്ടുകള്‍ കുറഞ്ഞു. മണ്ഡലത്തില്‍ ആദ്യമായി മൂന്നാംസ്ഥാനത്തായ ബി.ജെ.പിക്ക് 16,247 വോട്ടുകള്‍ കുറഞ്ഞു. സി.പി.എമ്മിനു 14,000 ലധികം വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2WcQ5K5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages