ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു വി. സാംസൺ ഇടംനേടി. അടുത്തമാസം ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് രണ്ടു ടെസ്റ്റും മൂന്നു ട്വന്റി 20-യും കളിക്കും. ട്വന്റി 20-യിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നൽകിയതിനാൽ രോഹിത് ശർമ ടീമിനെ നയിക്കും. ടെസ്റ്റിൽ കോലി നയിക്കും. മുംബൈ ഓൾറൗണ്ടർ ശിവം ദുബെ ട്വന്റി 20 ടീമിലെത്തിയപ്പോൾ എം.എസ്. ധോനിയെ പരിഗണിച്ചില്ല. ടെസ്റ്റ് ടീമിൽ കുൽദീപ് യാദവ് തിരിച്ചെത്തിയപ്പോൾ ഷഹബാസ് നദീമിന് ഇടമില്ലാതായി. തിരുവനന്തപുരം സ്വദേശിയായ സഞ്ജു വി. സാംസൺ നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലെത്തുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു 2015-ൽ സിംബാബ്വെക്കെതിരേ ട്വന്റി 20-യിൽ കളിച്ചിരുന്നു. പിന്നീട് അവസരം കിട്ടിയില്ല. ഈയിടെ വിജയ് സഹാരെ ക്രിക്കറ്റിൽ ഗോവയ്ക്കെതിരേ 212 റൺസുമായി പുറത്താകാതെനിന്നു. കഴിഞ്ഞമാസം ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ 48 പന്തിൽ 91 റൺസടിച്ചു. ട്വന്റി 20 ടീമിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തുണ്ട്. റിസർവ് വിക്കറ്റ് കീപ്പർ എന്നനിലയ്ക്കാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെങ്കിലും ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനായും സഞ്ജുവിനെ പരിഗണിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് പറഞ്ഞു. ട്വന്റി 20: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ക്രുണാൽ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, ദീപക് ചഹാർ, ഖലീൽ അഹമ്മദ്, ശിവം ദുബെ, ശാർദൂൽ ഠാക്കൂർ. ടെസ്റ്റ്: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്. Content Highlights: A well-earned recall for Sanju Samson
from mathrubhumi.latestnews.rssfeed https://ift.tt/2ofQu1T
via
IFTTT
No comments:
Post a Comment