'ചേകന്നൂര്‍ മൗലവി തിരോധാനക്കേസ്; ആദ്യ അന്വേഷണസംഘം തെളിവ് നശിപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചുവെന്ന് ടി.പി. സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 23, 2019

'ചേകന്നൂര്‍ മൗലവി തിരോധാനക്കേസ്; ആദ്യ അന്വേഷണസംഘം തെളിവ് നശിപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചുവെന്ന് ടി.പി. സെന്‍കുമാര്‍

തൃശ്ശൂര്‍: വിവാദമായ ചേകന്നൂര്‍ മൗലവി തിരോധാനത്തില്‍ ആദ്യ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിരമിച്ച ഡിജിപി ടി.പി. സെന്‍കുമാര്‍ ഐപിഎസ്. തന്റെ സര്‍വ്വീസ് സ്റ്റോറിയായ എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

1993 കാലത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ട് വിവരിക്കുന്നതിനിടെയാണ് ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെപറ്റി വിവരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍,

ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ട് സുന്നി വിഭാഗങ്ങള്‍ തമ്മില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള തര്‍ക്കത്തില്‍ ഒരു വിഭാഗം സുന്നി ടൈഗേഴ്‌സിനു രൂപം നല്‍കുന്നതും അത് കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നപേരില്‍ മതതീവ്രവാദ ഗ്രൂപ്പായി മാറുന്നതും കണ്ടുപിടിച്ചത്.

കേസന്വേഷണത്തിനിടയില്‍, ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് അന്ന് ക്രൈംബ്രാഞ്ച് ഐ.ജി. ആയിരുന്ന സിബി മാത്യൂസ് വഴി സി.ബി.ഐക്കു കൈമാറുകയും ചെയ്തു.

ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാഹനവും ഈ കൊലക്കേസുകളില്‍ പൊതുവെ കാണപ്പെട്ട വാഹനവും നീലനിറത്തിലുള്ള ജീപ്പായിരുന്നു. സി.ബി.െഎ.ക്കും ചേകന്നൂര്‍ മൗലവിയുടെ ശരീരം കണ്ടെത്താനായില്ല.

ആ ശരീരം കണ്ടെത്താന്‍ പറ്റാത്തവിധം ആക്കുന്നതിനുള്ള വിദ്യകളായിരുന്നുവത്രേ ആദ്യ അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥര്‍ ഉപദേശം നല്‍കിയത്.'

മലപ്പുറത്ത് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ നാലു യുവാക്കളുടെ മോചനത്തിനു വഴിതെളിച്ചത് അന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന ടി.പി. സെന്‍കുമാര്‍ നടത്തിയ അന്വേഷണമാണ്. അന്ന് വധത്തിന് പിന്നില്‍ ഭീകരസംഘടനയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയാണെന്നും കണ്ടെത്തിയിരുന്നു.



from mangalam.com https://ift.tt/363hN0k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages