മഹാരാഷ്ട്രയിലും ഹരിയാനയിലും ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നില്‍ ; കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 23, 2019

മഹാരാഷ്ട്രയിലും ഹരിയാനയിലും ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നില്‍ ; കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

മുംബൈ: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ​മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ തുടങ്ങി. മഹാരാഷ്ട്രയിലെ വോട്ടെണ്ണലില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിയ്ക്ക് അനുകൂലം.

​മൊത്തം 288 സീറ്റുകളില്‍ 24 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ ബിജെപി 16 സീറ്റുകളിലും കോണ്‍ഗ്രസ് നാലിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ടു നില്‍ക്കുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. ഹരിയാനയിലെ 90 സീറ്റുകളില്‍ ഏഴ് സീറ്റകളിലെ വിവരം പുറത്തുവരുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. ഒരിടത്ത് മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.

കേരളത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. െപെവളികേ ഗവ: എച്ച്.എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് (അരൂര്‍), എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്. (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തപാല്‍ ബാലറ്റുകളാകും ആദ്യമെണ്ണുക. വി.വി. പാറ്റുകള്‍ എണ്ണുന്നതു പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്.



from mangalam.com https://ift.tt/31Cu3la
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages