ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ അന്യസംസ്ഥാനക്കാരെ ലക്ഷ്യം വയ്ക്കുന്നു; പഞ്ചാബിലെ ആപ്പിള്‍ വ്യാപാരിയെ വെടിവച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ അന്യസംസ്ഥാനക്കാരെ ലക്ഷ്യം വയ്ക്കുന്നു; പഞ്ചാബിലെ ആപ്പിള്‍ വ്യാപാരിയെ വെടിവച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പഞ്ചാബില്‍ നിന്നുള്ള ആപ്പിള്‍ വ്യാപാരിയെ ഭീകരര്‍ വെടിവച്ച് കൊന്നു. ഷോപ്പിയാന്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.

40കാരനായ ചരണ്‍ഗീത് സിങ്ങാണ് വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സഞ്ജയ് ചുരിയക്ക് വെടിയേറ്റ് ശ്രീനഗറിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ നിലഗുരുതരമാണ്.

കഴിഞ്ഞദിവസം, ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളി പുല്‍വാമയില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സെതികുമാര്‍ സാഗറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിക്കൊപ്പം നടന്ന് പോകുന്നതിനിടെ ഇയാളെ ഭീകരര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. കശ്മീരില്‍ ഭീകരര്‍ അന്യസംസ്ഥാനത്തു നിന്നും എത്തുന്ന തൊഴിലാളികളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാജസ്ഥാനില്‍ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറെയും ഭീകരര്‍ വെടിവച്ച് കൊന്നിരുന്നു. കശ്മീര്‍ താഴ്വരയില്‍ നിന്നും പഴങ്ങള്‍ കൊണ്ടുപോകുന്നവരെയാണ് ഭീകരര്‍ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

കശ്മീരിലെ സാഹചര്യങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പോലീസ് പറയുന്നതാണ്.



from mangalam.com https://ift.tt/2IX1NDb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages