ടെലിഫോണ്‍, ഔദ്യോഗികവാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ, ഒന്നുമില്ല; സര്‍വത്ര അവഗണന..!, ഡിജിപി ജേക്കബ് തോമസിന് മനം മടുത്തു ; സ്വയം വിരമിക്കാന്‍ അനുവാദം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

ടെലിഫോണ്‍, ഔദ്യോഗികവാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ, ഒന്നുമില്ല; സര്‍വത്ര അവഗണന..!, ഡിജിപി ജേക്കബ് തോമസിന് മനം മടുത്തു ; സ്വയം വിരമിക്കാന്‍ അനുവാദം തേടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിനൊടുവില്‍ സര്‍വീസില്‍ തിരിച്ചുകയറിയ ഡി.ജി.പി: ജേക്കബ് തോമസ് അവഗണനയില്‍ മനംമടുത്ത് പടിയിറങ്ങാനൊരുങ്ങുന്നു. മുമ്പു നല്‍കിയ അപേക്ഷപ്രകാരം, സ്വയംവിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചു. രണ്ടുവര്‍ഷം നീണ്ട സസ്‌പെന്‍ഷനുശേഷം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തിലാണു ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്.

രണ്ടാഴ്ച മുമ്പ് ഷൊര്‍ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സി.എം.ഡിയായി നിയമിക്കപ്പെട്ടു. 101 വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തിയുണ്ടാക്കുമെന്നായിരുന്നു കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേല്‍ക്കുമ്പോള്‍ ജേക്കബ് തോമസിന്റെ പ്രതികരണം. സംസ്ഥാനത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ ഏറ്റവും സീനിയറായ അദ്ദേഹത്തിന് ഒരുവര്‍ഷത്തിലേറെ സേവനകാലാവധി ബാക്കിയുണ്ട്.

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയില്‍ ജേക്കബ് തോമസ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയെ എതിത്തു. ജേക്കബ് തോമസിനെതിരേ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കുകയും ചെയ്തു. സര്‍വീസിലിരിക്കേ മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കിയില്ലെന്ന കാരണത്താല്‍ കേന്ദ്രം അപേക്ഷ തള്ളി. അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിഞ്ഞില്ല.

തുടര്‍ന്ന്, സ്വയംവിരമിക്കല്‍ അപേക്ഷയുമായി കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഹര്‍ജി നിലവിലിരിക്കേയായിരുന്നു ഇത്. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനായിരുന്നു ട്രിബ്യൂണല്‍ വിധി. തുടര്‍ന്ന്, അപ്രധാനസ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് നിയമിച്ചു.

വിജിലന്‍സ് ഡയറക്ടറുടെ പദവിയോടെയാണു നിയമനമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പുതിയ ഓഫീസില്‍ അദ്ദേഹത്തിന് അടിസ്ഥാനസൗകര്യങ്ങള്‍പോലും നല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. ടെലിഫോണ്‍, ഔദ്യോഗികവാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ എന്നിവയൊന്നും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന് അനുവദിച്ചിട്ടില്ല. പ്രതികാരനടപടിക്കു തുല്യമായ ഈ നിയമനത്തില്‍ മനംമടുത്താണു ജേക്കബ് തോമസ് സ്വയംവിരമിക്കല്‍ ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിച്ചതെന്നാണു സൂചന.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനാണു ജേക്കബ് തോമസിനെ 2017 ഡിസംബറില്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനു വീണ്ടും സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തുറമുഖവകുപ്പില്‍ മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സ് കേസെടുത്തിരുന്നു. അതിന്റെ പേരില്‍ വീണ്ടും സസ്‌പെന്‍ഷന്‍ നീട്ടി. ആത്മകഥയില്‍ ഔദ്യോഗികരഹസ്യനിയമം ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് കേസും നിലവിലുണ്ട്.



from mangalam.com https://ift.tt/2BkW2v8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages