ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി

കോഴിക്കോട്: പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭർത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും കൂടത്തായ് കൊലപാതക പരമ്പരയിലെജോളിയുടെ വെളിപ്പെടുത്തൽ.ചോദ്യം ചെയ്യലിനിടെയാണ്പെൺകുട്ടികളോട് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നൽകിയത്. ജോളി രണ്ടിലേറെ തവണ ഗർഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളായത് കൊണ്ടാണോ ജോളി ഗർഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗർഭഛിദ്രം നടത്തിയ ക്ലിനിക്കിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. അന്വേഷത്തിൽ ലഭിച്ച കൂടുതൽ വിവരങ്ങൾ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്. അതീവ സങ്കീർണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെൺകുട്ടികളോട് വെറുപ്പ് പുലർത്തിയിരുന്നപ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായിൽ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെൺകുട്ടിയേയും ജോളി കൊല്ലാൻ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേ സമയം ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താൻ വിവാഹം കഴിച്ചതെന്നും എന്നാൽ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ജോളിയുടെ ഭർത്താവ് ഷാജു വെളിപ്പെടുത്തി. ഷാജുവിനെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഷാജു കുടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.ദിവസം ഒരുപാട് ഫോൺകോളുകൾ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു. വിവാഹശേഷമുള്ള ജീവിതത്തിൽ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോർത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഷാജു മൊഴി നൽകിയിരുന്നു. ജോളിയ്ക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു. Content Highlights: Jolly led a wayward life,hated girls,koodathai murder case


from mathrubhumi.latestnews.rssfeed https://ift.tt/2LVNMb6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages