'ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ'; രഹാനെയോട് സച്ചിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

'ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ'; രഹാനെയോട് സച്ചിന്‍

മുംബൈ: ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനിടെയാണ് രഹാനെ പെൺകുഞ്ഞിന്റെ അച്ഛനായത്. ഇതിന് പിന്നാലെ കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം രഹാനെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നെടുത്ത ചിത്രമാണിത്. ചിത്രത്തിനൊപ്പം ഹലോ എന്ന ക്യാപ്ഷനും രഹാനെ നൽകിയിട്ടുണ്ട്. കുഞ്ഞ് ലോകത്തോട് ഹലോ പറയുന്ന പോലെയാണിത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേർ ആശംസയുമായെത്തി. ഇതിൽ സച്ചിൻ തെണ്ടുൽക്കറുടേതായിരുന്നു ഏറ്റവും രസകരമായ അഭിനന്ദനം. രാധികയ്ക്കും രഹാനെയ്ക്കും അഭിനന്ദനങ്ങൾ. ആദ്യ കുട്ടിയുടെ മാതാപിതാക്കാളാകുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകൾ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോൾ ആസ്വദിക്കൂ.ഇതായിരുന്നു സച്ചിന്റെ കുറിപ്പ്. 2014-ലാണ് രാധികയും രഹാനേയും വിവാഹിതരായത്. രഹാനേയും ബാല്യകാല സുഹൃത്താണ് രാധിക. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. Many Congratulations, Radhika and Ajinkya. The joy of being parents to your first child is unparalleled. Soak it in! Enjoy playing the new role of a night watchman changing the diapers. 😉 https://t.co/mquFXkyCDo — Sachin Tendulkar (@sachin_rt) October 7, 2019 Content Highlights: Ajinkya Rahane Wife Radhika Dhopavkar Share Adorable Picture Of Newborn Daughter


from mathrubhumi.latestnews.rssfeed https://ift.tt/2orkecj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages