റീയല്‍ എസ്റ്റേറ്റ് മുതല്‍ പലിശയ്ക്ക് പണ ഇടപാടുകള്‍ വരെ ജോളി ചെയ്തിരുന്നു ; എതിര്‍ത്തിരുന്നവ​ പലരേയും വധിക്കാന്‍ ശ്രമിച്ചു ; കൂടത്തായി കൂട്ടക്കൊല കേസില്‍ കൂടുതല്‍ നിഗൂഡതകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

റീയല്‍ എസ്റ്റേറ്റ് മുതല്‍ പലിശയ്ക്ക് പണ ഇടപാടുകള്‍ വരെ ജോളി ചെയ്തിരുന്നു ; എതിര്‍ത്തിരുന്നവ​ പലരേയും വധിക്കാന്‍ ശ്രമിച്ചു ; കൂടത്തായി കൂട്ടക്കൊല കേസില്‍ കൂടുതല്‍ നിഗൂഡതകള്‍

കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ നിഗൂഡതകള്‍ വെളിവാകുന്നു. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായും സംഭവത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളും കൂടുതല്‍ പ്രതികളും ഉള്‍പ്പെട്ടേക്കുമെന്നുമാണ് സൂചനകള്‍. റിയൽ എസ്റ്റേറ്റ് മുതൽ പണം പലിശക് നൽകുന്ന ഇടപാടുകൾ വരെ ജോളി നടത്തിയിരുന്നതായും എതിർത്ത മറ്റ് പലരെയും വധിക്കാൻ ​ഇവര്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നു.

രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും ഉന്നതോദ്യോഗസ്ഥരും അടക്കം ജോളിക്ക് പിന്നിൽ സഹായികളായി വൻ റാക്കറ്റ് ഉണ്ടായിരുന്നതായിട്ടുള്ള തെളിവുകളാണ് പുറത്തവരുന്നത്. എൻ. ഐ. ടി യിലെ ചില വിദ്യാർത്ഥികൾക്കും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതിനകം ജോളിയുടെ ഫോണ്‍ രേഖകളില്‍ നിന്നും ഇവര്‍ മുസ്ലീംലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കന്മാരുമായി തഹസീല്‍ദാരും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനുമായും നിരന്തരം ഫോണ്‍വിളികള്‍ നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്തേക്കും.

ഭൂമി ഇടപാടുകൾ, പലിശക് പണം നൽകൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് സംഘം നടത്തിയിരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ ഇവർക്കു സഹായികൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരു ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവരെ ഇതിനോടകം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൃത്യമായ തെളിവുകൾ ലഭിച്ചു കഴിഞ്ഞാൽ ഉടൻ ഈ സംഘത്തിലെ പ്രധാനികളുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.



from mangalam.com https://ift.tt/2MmGI69
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages