സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു: ആറിടത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു, ആശങ്കയായി കനത്ത മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു: ആറിടത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു, ആശങ്കയായി കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും രാവിലെ ഏഴു മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. അതേസമയം ആശങ്കയായി സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. മഞ്ചേശ്വരം ഒഴികെ നാലു മണ്ഡലങ്ങളിലും കനത്ത മഴയാണ്. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ നീണ്ട നിര ഒരിടത്തും കാണാനില്ല. എറണാകുളത്ത് ആറിടത്ത് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു.

എറണാകുളത്ത് പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം കയറി. പ്രധാന പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബൂത്തുകളിലെ വൈദ്യൂതി തടസ്സവും പ്രതിസന്ധി ആകുകയാണ്. തിരുവനന്തപുരം വട്ടിയുര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മഴ തുടരുമെന്നാണ് പ്രവചനം.

കനത്ത മഴ തുടരുകയാണെങ്കിലും അരൂര്‍ മണ്ഡലത്തില്‍ കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു.ആകെയുള്ള പത്ത് പഞ്ചായത്ത് കളിലായി 183 പോളിംഗ് സ്‌റ്റേഷന് കളിലാണ് വോട്ടെടുപ്പ്.36 മാതൃകാ പോളിംഗ് സ്‌റ്റേഷനും,
ഒരു വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്.39 പ്രശ്‌നസാധ്യത ബൂത്ത് കളുമുണ്ട്.191898 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
ഇതില്‍ 94,153 പുരുഷന്മാരും 97,745 വനിതകളുമാണുള്ളത്.201 സര്‍വ്വീസ് വോട്ടര്‍മാരും,
40 എന്‍.ആര്‍.ഐ. വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന 455 വോട്ടര്‍മാരുമുണ്ട്. സ്വതന്ത്രര്‍ ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.വോട്ടേടുപ്പിന് ഒന്നര മണിക്കൂര്‍ മുമ്പ്, 5.30ന് എല്ലാ ബൂത്ത് കളിലും മോക്ക് പോള്‍ നടന്നു.50 വോട്ട് കള്‍ വീതം രേഖപ്പെടുത്തിയന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷമാണ് പോളിംഗ് നടപടികള്‍ ആരംഭിച്ചത്.കനത്ത മഴയെത്തുടര്‍ന്ന് മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിന് ആറു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 1182 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു.

അതേസമയം മഹാരാഷ്ട്ര, ഹരിയാന നിയമസഭ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ടട്രയില്‍ 288 മണ്ഡലങ്ങളിലേക്കും ഹരിയാനയില്‍ 90 മണ്ഡലങ്ങളിലേക്കുമാണ് ജനവിധി. കേരളത്തിലെ അഞ്ചെണ്ണം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.



from mangalam.com https://ift.tt/32yltFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages