അടുത്ത അഞ്ചുദിവസം ശക്‌തമായ മഴ, മിന്നല്‍, കാറ്റ്‌; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

അടുത്ത അഞ്ചുദിവസം ശക്‌തമായ മഴ, മിന്നല്‍, കാറ്റ്‌; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം സംസ്‌ഥാനത്തു കനത്തമഴയ്‌ക്കു സാധ്യതയെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം. തുലാവര്‍ഷത്തോടനുബന്ധിച്ച്‌ ശക്‌തമായ ഇടിമിന്നലുമുണ്ടാകും. ഇന്നു തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്‌ ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.


23-നു കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും 24-നു മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും യെലോ അലെര്‍ട്ട്‌ പുറപ്പെടുവിച്ചു. 64.5-115.5 മില്ലീമീറ്റര്‍ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്‌.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന്‌ ശക്‌തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്നു കടലില്‍ പോകരുതെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ള കേരളം, കര്‍ണാടകം, മഹാരാഷ്‌ട്ര തീരങ്ങളിലും തെക്കുകിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ്‌, മാന്നാര്‍ കടലിടുക്ക്‌ പ്രദേശങ്ങളിലുമാണു ജാഗ്രതാനിര്‍ദേശം.

മുന്നറിയിപ്പില്‍ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍നിന്നു വിലക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ്‌ വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കി.

മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്കാണ് അവധി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അംഗന്‍വാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (21) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യവും, കനത്ത മഴ പെയ്യുന്നതും കണക്കിലെടുത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴ മൂലം പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തിൽ 21.10.2019 തിങ്കളാഴ്ച കൊട്ടാരക്കര താലൂക്കി ലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ യുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൊല്ലം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.CBSE, l CSE തുടങ്ങി എല്ലാ സിലബസിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്



from mangalam.com https://ift.tt/2N0WIuK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages