പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; പത്തിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടു; ഭീകര താവളങ്ങളും പാക് സൈനിക ചെക്‌പോസ്റ്റുകളും തകര്‍ത്തു; ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യന്‍ സേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; പത്തിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടു; ഭീകര താവളങ്ങളും പാക് സൈനിക ചെക്‌പോസ്റ്റുകളും തകര്‍ത്തു; ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യന്‍ സേന

കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക നീക്കം സ്ഥിരീകരിച്ച് കരസേന മേധാവി ബിബിന്‍ റാവത്ത്. ആക്രമണത്തില്‍ പത്ത് ഭീകരര്‍ കൊല്ലപ്പെട്ടു. ആറില്‍ ആധികം പാക് സൈനികരും കൊല്ലപ്പെട്ടു. എന്നാല്‍ 35 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയിലെ പ്രകോപനത്തിന് പാക് സൈനിക പോസ്റ്റുകളും ഭീകരത്താവളങ്ങളും തകര്‍ത്ത് ചുട്ടമറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക് സൈനിക പോസ്റ്റുകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന ആക്രമണമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഭീകരരുടെ ലോഞ്ച് പാടുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ വന്‍ ആള്‍നാശം ഉണ്ടായതായാണ് വിവരം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി.

കഴിഞ്ഞ ദിവസം നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യയുടെ രണ്ട് സൈനികരും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടമായിരുന്നു. കൂടാതെ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനപ്രകാരം പാകിസ്താന്‍ ഒരുക്കുകയായിരുന്നു. ഇതിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.

പാക് അധീന കശ്മീരിലെ ഭീകരത്താവളങ്ങളും പാക് സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സേനയുടെ തിരിച്ചടി. നീലം താഴ്വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാന്‍ ഉപയോഗിക്കുന്ന നാല് ലോ്ഞ്ചിംഗ് പാഡുകള്‍ തകര്‍ത്തു. ജുറ, കുന്‍ദല്‍ഷാന്‍ തുടങ്ങിയിടങ്ങളിലുണ്ടായിരുന്ന ഭീകര ക്യാമ്പുകളും ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്തു.

ലഷ്‌ക്കറിന്റെയും ഹിസ്ബുള്‍ മുജാഹിദീന്റെയും ഭീകരര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആര്‍ട്ടിലറി തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. പാക് സൈനികരും കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ബിപില്‍ റാവത്തുമായി സ്ഥിതി ചര്‍ച്ച ചെയ്തു. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ നാട്ടുകാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു താങ്ദാറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവയ്പ്പില്‍ ഗുന്ദയ്ഷാത്ത് ഗ്രാമവാസിയായ മുഹമ്മദ് സാദിഖ് (55) കൊല്ലപ്പെട്ടു. മുഹമ്മദ് മഖ്ബൂല്‍ (70), മുഹമ്മദ് ഷാഫി (50), യൂസഫ് ഹാമിദ്(22) എന്നിവര്‍ക്കു പരുക്കേറ്റു. ചിത്രാക്കൂട്ട് ഗ്രാമത്തില്‍ ആറു വീടുകളും അരി ഗോഡൗണും തകര്‍ന്നു.ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

തകര്‍ന്ന ഭീകരകേന്ദ്രങ്ങള്‍ പാക് സൈനികസംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
പാക് അധിനിവേശ കശ്മീരില്‍ ജൂറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. അതിര്‍ത്തി കടക്കാതെ, മോര്‍ട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. വെടിവയ്പ്പില്‍ ഒന്‍പത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണു പാകിസ്താന്റെ അവകാശവാദം. ഇന്ത്യന്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായും പാക് സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

താങ്ദാര്‍ മേഖലയില്‍ കഴിഞ്ഞ ജൂലൈ 30നും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് വെടിവയ്പ്പില്‍ അന്നും നിരവധി സാധാരണക്കാര്‍ക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചിരുന്നു. അതിര്‍ത്തിയിലും കശ്മീര്‍ താഴ്‌വരയിലും കനത്ത ജാഗ്രത തുടരുന്നു.

അതേസമയം ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഒന്‍പത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ടതായും പാക് സൈനിക വക്താവ് അവകാശപ്പെട്ടു. ഇന്ത്യയുടെ രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ത്തതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. ഒരു പാക് സൈനികനനും നാട്ടുകാരായ അഞ്ചുപേരും കൊല്ലപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.



from mangalam.com https://ift.tt/2J8sR2C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages