'കൂടത്തായി കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്'; റോജോ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

'കൂടത്തായി കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്'; റോജോ പറയുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരന്‍ റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന് റോജോ പറഞ്ഞു. അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോ പറഞ്ഞു.

അതേസമയം കേസിലെ മുഖ്യ പ്രതി ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും പോലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി. അന്വേഷണം കോയമ്പത്തൂരിലേക്ക് നീട്ടണമെന്നും പ്രതികളെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. പ്രജികുമാര്‍ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

അതിനിടെ, പ്രജികുമാറുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യ കോടതിയില്‍ അപേക്ഷിച്ചു. ഇതേതുടര്‍ന്ന് പത്ത് മിനിറ്റ് സമയവും കോടതി അനുവദിച്ചു. പ്രതികളെ റിമാന്‍ഡ് അവസാനിക്കുന്ന 19 വരെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും രണ്ടു ദിവസം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്ന് മൂന്നു പ്രതികളും മറുപടി നല്‍കി. പോലീസ് ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ജോളി കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. നിരപരാധിയാണെന്നും മുന്‍പ് ഒരു കേസിലും പ്രതിയല്ലെന്നും തെളിവുകളോ രഹസ്യമൊഴികളോ ലഭിച്ചിട്ടില്ല. രാത്രിയും പകലും ചോദ്യം ചെയ്യല്‍ നടന്നുവെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.



from mangalam.com https://ift.tt/2oEqZYv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages