26 വര്‍ഷം മുമ്പ് നടന്ന ചേകന്നൂര്‍ മൗലവി തിരോധാനക്കേസിലും പുനരന്വേഷണം ? വഴിത്തിരിവാകുന്നത് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജം ഇയ്യത്തൂല്‍ ഇസ്‌ളാമിയ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

26 വര്‍ഷം മുമ്പ് നടന്ന ചേകന്നൂര്‍ മൗലവി തിരോധാനക്കേസിലും പുനരന്വേഷണം ? വഴിത്തിരിവാകുന്നത് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജം ഇയ്യത്തൂല്‍ ഇസ്‌ളാമിയ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്

മലപ്പുറം: തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയ, കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ പുനരന്വേഷണത്തിനു സാധ്യതയേറി. മൗലവിയുടെ തിരോധാനത്തില്‍ നേരിട്ടു പങ്കുള്ളതായി സംശയിക്കുന്ന സെയ്തലവി അന്‍വരിയെത്തേടി ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളായ ജം ഇയ്യത്തുല്‍ ഇസ്ലാമിയയുടെ സജീവപ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെയാണു ചേകന്നൂര്‍ കേസിലും പുരനന്വേഷണത്തിനു വഴിതെളിഞ്ഞത്.

തീവ്രവാദസംഘടനയായ ജം ഇയ്യത്തുല്‍ ഇസ്ലാമിയയുടെ സ്ഥാപകനേതാവാണു ക്രൈംബ്രാഞ്ച് തെരയുന്ന സെയ്തലവി പിടിയിലായാല്‍ ചേകന്നൂര്‍ കേസിനും തുമ്പുണ്ടാകുമെന്ന് അന്വേഷണസംഘം കരുതുന്നു. തൊഴിയൂര്‍ സുനില്‍ വധക്കേസിലും സെയ്തലവിക്കു മുഖ്യപങ്കുണ്ട്. ചേകന്നൂര്‍ കേസിലെ ഒന്നാംപ്രതി വി.വി. ഹംസയെ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞവര്‍ഷം െഹെക്കോടതി വെറുതേവിട്ടിരുന്നു. സി.ബി.ഐക്കു ലഭിച്ച തെളിവുകള്‍ കോടതിയിലെത്താത്തതാണു പ്രതി രക്ഷപ്പെടാന്‍ കാരണമെന്നു മൗലവിയുടെ അമ്മാവന്‍ സാലിം ഹാജി ആരോപിക്കുകയും ചെയ്തു.

മതപ്രഭാഷണം നടത്താന്‍ പോയ ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടെന്നതു വെറും അനുമാനമാണെന്നാണു കോടതി നിരീക്ഷിച്ചത്. ഇതേത്തുടര്‍ന്നു മൗലവിയുടെ കുടുംബം പുനരന്വേഷണമാവശ്യപ്പെട്ടു. 26 വര്‍ഷം മുമ്പാണു മതപ്രഭാഷണത്തിനെന്ന പേരില്‍ രാത്രി രണ്ടുപേര്‍ ചേകന്നൂര്‍ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹം തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്താന്‍ വര്‍ഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു.

അദ്ദേഹത്തിന്റെ മൃതദേഹം പോലും കിട്ടിയില്ലെന്നു മാത്രമല്ല, ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ലെന്ന ദുഃഖവും കുടുംബത്തിനുണ്ട്. ഒമ്പതുപ്രതികളില്‍ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ അയാളെയും കോടതി വെറുതേവിട്ടു. ചേകന്നൂര്‍ മൗലവി (58) എന്ന ചേകന്നൂര്‍ പി.കെ.അബുല്‍ ഹസ്സന്‍ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള െവെരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നായിരുന്നു കേസ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരടക്കം ആരോപണ നിഴലിലാവുകയും ഒരുഘട്ടത്തില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീടു കോടതി ഒഴിവാക്കുകയും ചെയ്തത് കേസിന്റെ നാള്‍വഴികളില്‍പ്പെടുന്നു.

ഖുറാന്‍ സുന്നത്ത് സൊെസെറ്റി സ്ഥാപകനായ ചേകന്നൂര്‍ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്. 1993 ജൂെലെ 29-നാണ് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. ജൂെലെ 31-നു മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പോലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് 16-ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സി.ബി.ഐ. അന്വേഷണത്തിന് െഹെക്കോടതി ഉത്തരവിട്ടു.



from mangalam.com https://ift.tt/2BgZ970
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages