തിരൂര്‍: വാഹനാപകടത്തില്‍ മരിച്ചെന്നു കരുതിയ പെരിന്തല്‍മണ്ണയിലെ ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ ജംഇയ്യത്തുല്‍ ഇസ്ലാമിയ തീവ്രവാദികള്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നു വെളിപ്പെടുത്തല്‍. ആര്‍.എസ്.എസ്. നേതാവ് തൊഴിയൂര്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജംഇയ്യത്തുല്‍ ഇസ്ലാമിയ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയതാണിക്കാര്യം.
ഇതോടെ 24 വര്‍ഷംമുമ്പ് നടന്ന മോഹനചന്ദ്രന്‍ വധക്കേസും പുനരന്വേഷിക്കാന്‍ തീരുമാനിച്ചതായി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരി അറിയിച്ചു. സെയ്തലവി അന്‍വിരിയുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഇസ്ലാമിയ പ്രവര്‍ത്തകര്‍ മോഹനചന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സെയ്തലവിയും വഴിക്കടവ് അസീസുമടക്കമുള്ള നാലംഗസംഘമാണ് കൊലനടത്തിയത് എന്നാണ് അറസ്റ്റിലായവര്‍ പോലീസിനോടു പറഞ്ഞത്. നിരവധികേസുകളില്‍ പ്രതിയായ സെയ്തലവി ഇപ്പോള്‍ വിദേശത്ത് ഒളിവിലാണ്.
കാല്‍നൂറ്റാണ്ടുമുമ്പു നടന്ന സുനില്‍കുമാറിന്റെ വധത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ പിന്നാലെയാണ് അതിന് ഏതാനും മാസങ്ങള്‍ക്കുശേഷംനടന്ന മരണവും കൊലപാതകമാണെന്നു തെളിഞ്ഞത്. 1994 ഡിസംബര്‍ നാലിനു പുലര്‍ച്ചെ വീടുകയറിയുള്ള ആക്രമത്തിലാണ് സുനില്‍ (19) കൊല്ലപ്പെട്ടത്. മലപ്പുറം കൊളത്തൂര്‍ പൊതുവകത്ത് വീട്ടില്‍ ചെമ്മലശ്ശേരി ഇബ്രാഹിം മൊല്ലയുടെ മകന്‍ ഉസ്മാന്‍ (51), തൃശൂര്‍ അഞ്ചങ്ങാടി സ്വദേശി അബ്ദുള്ളയുടെ മകന്‍ നാലകത്തൊടി യൂസഫ് എന്ന യൂസഫലി (52) എന്നിവരാണ് സുനില്‍കുമാറിന്റെ മരണത്തില്‍ അറസ്റ്റിലായത്.
നാലുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്. പെരിന്തല്‍മണ്ണ പാലൂര്‍ അങ്ങാടിയില്‍ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന മോഹനചന്ദ്രന്‍ 1995 ഓഗസ്റ്റ് 19ന് രാത്രി 11 മണിക്കാണ് കൊല്ലപ്പെട്ടത്. കട അടച്ച് െസെക്കിളില്‍ ഭാര്യവീട്ടിലേക്കു പോകുംവഴി ചെമ്മലശേരിയില്‍വച്ചായിരുന്നു മരണം. അറസ്റ്റിലായ ഉസ്മാന്‍ ജംഇയ്യത്തുല്‍ ഇസ്ലാമിയയുടെ സ്ഥാപക നേതാവാണ്.
ജംഇയ്യത്തുല്‍ ഇസ്ലാമിയ ഇപ്പോഴില്ലെങ്കിലും പ്രവര്‍ത്തകര്‍ സമാനസ്വഭാവമുള്ള സംഘടനകളിലേക്കു ചേക്കേറിയിട്ടുണ്ട്. 1992-96 കാലഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം മേഖലകളിലെ സിനിമാ തീയറ്ററുകള്‍ കത്തിക്കുക, കള്ളുഷാപ്പുകള്‍ കത്തിക്കുക, നോമ്പു കാലത്തു തുറക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ഉസ്മാന്‍ നേതൃത്വം നല്‍കിയിരുന്നു.
1995ല്‍ വാടാനപ്പള്ളി രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്കു കടന്നു. 1997ല്‍ കോടതിയില്‍ കീഴടങ്ങി. പുറത്തിറങ്ങി കൊളത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇസ്ലാമിയ പ്രവര്‍ത്തകനായിരുന്ന യൂസഫലിയും രാജീവ് വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നു ഗള്‍ഫിലേക്കു കടന്നു. 2018ല്‍ മുംെബെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. അടുത്തിടെ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.
from mangalam.com https://ift.tt/2OWaH7J
via IFTTT
No comments:
Post a Comment