കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിയെ വീണ്ടും പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ അര്‍ധരാത്രിയാണ് ജോളിയുമായി അന്വേഷണസംഘം പൊന്നാമറ്റം വീട്ടിലെത്തിയത്. കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു പരിശോധനയില്‍ പോലീസ് കണ്ടെത്തി. ഇത് സയനൈഡ് ആണെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് ഇത് അന്വേഷണ സംഘത്തിന് എടുത്ത് കൊടുത്തത്.
പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ച് മരിക്കാനായിരുന്നു തീരുമാനമെന്ന് ജോളി പോലീസിനോട് പറഞ്ഞു. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പോലീസ് ഇന്നലെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 8.25നാണ്. ഇവരെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വിട്ടയയ്ക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ജോളിയുമായി സംഘം പൊന്നാമറ്റം വീട്ടിലേക്ക് തെളിവെടുപ്പിന് തിരിച്ചു.
പൊലീസ് നോട്ടിസ് നല്‍കിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി. വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
from mangalam.com https://ift.tt/2ON8lIv
via IFTTT
No comments:
Post a Comment