കുഞ്ഞിനെ കൊല്ലാന്‍ സയനൈഡ് ജോളിയെത്തിയത് സയനൈഡ് കുപ്പി ബാഗില്‍ ഒളിപ്പിച്ച്; ആല്‍ഫൈന്റെ മരണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് നിയമത്തില്‍ ഒരു ദയയും കിട്ടില്ലെന്ന ഉപദേശ പ്രകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 14, 2019

കുഞ്ഞിനെ കൊല്ലാന്‍ സയനൈഡ് ജോളിയെത്തിയത് സയനൈഡ് കുപ്പി ബാഗില്‍ ഒളിപ്പിച്ച്; ആല്‍ഫൈന്റെ മരണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് നിയമത്തില്‍ ഒരു ദയയും കിട്ടില്ലെന്ന ഉപദേശ പ്രകാരം

കോഴിക്കോട് : കുടത്തായി കൊലപാതക പരമ്പരക്കേസില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ഒന്നരവയസ്സുകാരി ആല്‍ഫൈന്റെ മരണം അറിയില്ലെന്ന് ആദ്യം നല്‍കിയ മൊഴി അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്ന് ജോളി. പിഞ്ചു കുഞ്ഞായതിനാല്‍ കോടതിയില്‍ നിന്നും യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന് ഉപദേശം കിട്ടിയ സാഹചര്യത്തിലായിരുന്നു അറിയില്ലെന്ന മൊഴിയില്‍ ഉറച്ചു നിന്നതെന്ന് പോലീസിനോട് ജോളി പറഞ്ഞു. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന ദിവസം രാവിലെ ഇറച്ചിക്കറി പുരട്ടിയ ബ്രഡ് കഴിച്ചശേഷമാണ് ആല്‍ഫൈന്‍ മരിച്ചത്.

ഷാജുവുമായി വിവാഹം നടന്നതാല്‍ ആല്‍ഫൈനെ നോക്കേണ്ടി വരുമെന്ന പ്രതിസന്ധിയാണ് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ഉദ്ദേശത്തിന്റെ പിന്നിലെന്നാണ് മൊഴി. ആല്‍ഫൈനെ കൊല്ലാന്‍ ലക്ഷ്യമിട്ട് വാനിറ്റിബാഗില്‍ സയനൈഡ് നിറച്ച ഡപ്പിയുമായിട്ടാണ് ഷാജുവിന്റെ മൂത്തമകന്‍ എയ്ബലിന്റെ ആദ്യകുര്‍ബാന ചടങ്ങില്‍ എത്തിയതെന്നും ജോളി ഞായറാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

റോയ് തോമസിന്റെ കാര്യം കഴിഞ്ഞതോടെ എത്രയും വേഗം പിതൃസഹോദരന്‍ സഖറിയയുടെ മകന്‍ ഷാജുവിനെ സ്വന്തമാക്കാന്‍ ജോളി തീരുമാനിച്ചു. സഖറിയയില്‍ നിന്നും ഇതിന് പിന്തുണയും കിട്ടി. ഷാജുവിനോട് സംസാരിക്കന്നതിന് മുമ്പ് പുനര്‍വിവാഹത്തെക്കുറിച്ച് ജോളി ചര്‍ച്ച ചെയ്തത് സഖറിയയോടായിരുന്നു. സഖറിയ നല്ല താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ആത്മവിശ്വാസമായി എന്നാല്‍ ആദ്യഭാര്യയിലെ മകള്‍ ആല്‍ഫൈനെ നോക്കേണ്ടി വരുമെന്നത് പ്രതിസന്ധിയായി. ഇതാണ് ആല്‍ഫൈനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

സയനൈഡ് നിറച്ച ഡപ്പി വാനിറ്റി ബാഗിലിട്ടാണ് ആദ്യ കുര്‍ബാന ചടങ്ങിന് പോയത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഷാജുവിന്റെ സഹോദരി ഷീന ആല്‍ഫൈനെ തീറ്റിക്കുന്നത് കണ്ടു. തന്ത്രപൂര്‍വ്വം അടുക്കളയിലേക്ക് ചെന്നപ്പോള്‍ അയല്‍ക്കാരി ഭക്ഷണം പ്‌ളേറ്റിലേക്ക് വിളമ്പുന്നത് കണ്ടു. ഈ സമയം ആരും കാണാതെ സയനൈഡ് ബ്രഡ്ഡില്‍ പുരട്ടി ഷീനയുടെ മുന്നില്‍ വെച്ചിരുന്ന പ്‌ളെയിറ്റിലേക്ക് എടുത്തുവെച്ചു. കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീണ്ടുമെത്തിയപ്പോള്‍ ഷീന ബ്രഡ്ഡ് മുറിച്ച് ഇറച്ചിച്ചാറില്‍ മുക്കി കുഞ്ഞിന്റെ വായിലേക്ക് നല്‍കി.

ഞായറാഴ്ച മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് ആല്‍ഫൈനെ കൊന്നത് താന്‍ മനപ്പൂര്‍വ്വം മറച്ചു വെച്ചതാണെന്ന സത്യം ജോളി പറഞ്ഞത്. ഇങ്ങിനെ ചെയ്യാന്‍ നിയമവിദഗ്ദ്ധരുടെ നിര്‍ദേശം കിട്ടിയെന്നും അവര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ മുതിര്‍ന്നവരായതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ നിന്നും ഊരാനാകുമെന്നും എന്നാല്‍ ആല്‍ഫൈന്റെ കാര്യത്തില്‍ ആ ഗുണംകിട്ടില്ലെന്നും അഭിഭാഷകര്‍ ഉപദേശിച്ചതിനാലാണ് ഇതുവരെ അങ്ങിനെ പിടിച്ചു നിന്നതെന്ന് ജോളി സമ്മതിച്ചു.

ആല്‍െഫെന് കൊടുക്കാന്‍ ഭക്ഷണം എടുത്തുതന്നത് ജോളിയാണെന്ന് ഷാജുവിന്റെ സഹോദരി ഷീനയും മൊഴി നല്‍കിയിട്ടുണ്ട്. ജോളിയാണ് കുട്ടിക്കു കൊടുക്കാന്‍ ഭക്ഷണം എടുത്തുതന്നതെന്നും അപ്പോള്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും ഷീന മൊഴി നല്‍കി. മുറ്റത്തൊരുക്കിയ പന്തലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു സിലി. ആല്‍െഫെന്‍ അകത്തായിരുന്നു. കുഞ്ഞിന് ഭക്ഷണം എടുത്തുകൊടുക്കാന്‍ സിലി പറഞ്ഞു. ഈ സമയം അടുക്കളയില്‍ എത്തിയ ജോളി ഭക്ഷണം എടുത്തുനല്‍കി.

ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയും വീട്ടുജോലിക്കാരിയും മാത്രമാണ് അപ്പോള്‍ അടുക്കളയില്‍ ഉണ്ടായിരുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെയും എടുത്ത് ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പുറപ്പെട്ടു. തൊട്ടുപിന്നാലെ ജോളിയും സക്കറിയയും മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്കു പോയെന്ന് ഷീന പറഞ്ഞു. ആല്‍െഫെന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് അവിടെയുണ്ടായിരുന്നില്ല. ആല്‍െഫെന് നല്‍കുന്നതിനുള്ള ഭക്ഷണം അടുക്കളയില്‍വച്ച് ജോളി ഷീനയ്ക്ക് െകെമാറുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ആല്‍െഫെന്റെ മരണവുമായി ബന്ധപ്പെട്ട് ഷാജുവിനെയും സക്കറിയയേയും ഒന്നിച്ചും ഒറ്റയ്ക്കും ഇന്നലെ പോലീസ് ചോദ്യം ചെയ്തു.



from mangalam.com https://ift.tt/2IT0xkB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages