പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവാവ് കാല്‍നടയായി സഞ്ചരിച്ചത് 108 മണിക്കൂര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 14, 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവാവ് കാല്‍നടയായി സഞ്ചരിച്ചത് 108 മണിക്കൂര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി കിലോമീറ്ററുകള്‍ കാല്‍നടയയി സഞ്ചരിച്ച് 32കാരന്‍. പോലീസ് പറയുന്നതിനനുസരിച്ച് 108 മണിക്കൂറുകളാണ് ഇയാള്‍ കാലനടയായി സഞ്ചരിച്ചത്. പുതിയ സാങ്കേതിക വിദ്യകളും സ്മാര്‍ട്ട് ഫോണുകളുമാണ് പെണ്‍കുട്ടികളെ വലയിലാക്കാന്‍ പലരും ഉപയോഗിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രയോഗിച്ച ബുദ്ധിയാണ് 32കാരനെ വലയിലാക്കിയത്.

വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയാണ് പോലീസ് ഇയാളെ കുടുക്കിയത്. കെയ്ഡി എന്നായിരുന്നു ഐഡിക്ക് പേര് നല്‍കിയത്. പ്രായവും രേഖപ്പെടുത്തിയിരുന്നു. പ്രതിയായ യുവാവ് ഐഡിയിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.ഇത് സ്വീകരിച്ചതിന് പുറമെ ലൈംഗിക ചുവയോടെ ഇയാള്‍ സംസാരിക്കാന്‍ തുടങ്ങി.

പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നും കുട്ടിയുടെ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാളുടെ ആവശ്യങ്ങള്‍ക്ക് സമ്മതമറിയിച്ചതിനെ തുടര്‍ന്ന് വീടെവിടെയെന്നായി ചോദ്യം. വീടും സ്ഥലവും പെണ്‍കുട്ടി പറഞ്ഞുകൊടുത്തതനുസരിച്ച് യുവാവ് അവിടെ നിന്നും നടത്തം ആരംഭിക്കുകയായിരുന്നു. നടത്തത്തിനിടെ നിരവധി സെല്‍ഫികളും മറ്റും യുവാവ് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. പെണ്‍കുട്ടി പറഞ്ഞ പ്രകാരം യുവാവ് വീട്ടിലെത്തിയപ്പോള്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിയമവിരുദ്ധമായ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പ്രേരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ അമേരിക്കന്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ പത്തുവര്‍ഷം വരെ ജീവപര്യന്തം തടവ് അനുഭവിക്കണം.



from mangalam.com https://ift.tt/2BeDjRC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages