തിരുവനന്തപുരം: വിവരാവകാശ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒളിച്ചുകളി. വിവരാവകാശ നിയമപ്രകാരമുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരവും ഇല്ല, മറുപടി ആകട്ടെ 'വേറെ വകുപ്പില്‍' അന്വേഷിക്കാനും. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ.ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ധാര്‍ഷ്ട്യം.
വിവരാവകാശ നിയമപ്രകാരം നല്‍കിയ 26 ചോദ്യങ്ങളില്‍ ഒരു ചോദ്യം മാത്രമാണ് അല്‍പമെങ്കിലും പരിഗണിച്ചത്, മുഴുവിപ്പിക്കാതെ ഉത്തരം നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവിടെ ഇല്ലെങ്കില്‍ അതു ലഭിക്കുന്ന ഓഫീസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിയും നല്‍കാതെ വേറെ വകുപ്പുകളില്‍ പോയി ചോദിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.
ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിന് തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറയുന്നു. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു? ചെലവ് എത്ര? നേട്ടങ്ങള്‍ എന്തൊക്കെ? എന്ന ചോദ്യത്തിന് ഉത്തരം ഇവിടെ ലഭ്യമല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറിയെങ്കിലും ഈ വകുപ്പിലും ഇത് കൃത്യം കണക്ക് അറിയില്ലെന്നായിരുന്നു മറുപടി.മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതു 96,483 അപേക്ഷകളാണെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്.
ഉത്തരം നല്‍കാതെ ധാര്‍ഷ്ട്യ മറുപടി നല്‍കിയ ചില ചോദ്യങ്ങള്‍.
1.മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര? എത്ര ജീവനക്കാരെ നിയോഗിച്ചു?
ഉത്തരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ ചോദിക്കു.
2. നാം മുന്നോട്ട് എന്ന പരുപാടിയുടെ ചെലവ് എത്ര?
ഉത്തരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ ചോദിക്കു.
3.മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്? അവരുടെ മൂന്ന് വര്‍ഷത്തെ ചെലവ് എത്ര?
ഉത്തരം: പൊതുഭരണവകുപ്പില്‍ ചോദിക്കു.
4.മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നേട്ടം എനതാണ്?
ഉത്തരം: പൊതുഭരണവകുപ്പില്‍ ചോദിക്കു.
5.പ്രളയത്തില്‍ അകപ്പെട്ട എത്ര പേര്‍ക്ക് 10,000 രൂപ വീതം നല്‍കി, എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കി?
ഉത്തരം: റവന്യൂ വകുപ്പില്‍ അന്വേഷിക്കു.
6.പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്ര രൂപ നല്‍കി? കേന്ദ്രത്തില്‍ നിന്ന് എന്ത് സഹായം ലഭിച്ചു?
ഉത്തരം: ധനകാര്യ വകുപ്പിനോട് ചോദിക്കു.
7.ശബരിമല വിമാനത്താവള സാധ്യത പഠന റിപ്പോര്‍ട്ടില്‍ എന്തു നടപടിയായി?
ഉത്തരം: ഗതാഗതാകുപ്പില്‍ ചോദിക്കൂ.
ചോദ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള മറുപടി നല്‍കിയാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണങ്ങള്‍ക്കെതിരെ അപേക്ഷകന്‍ അപ്പീല്‍ അധികാരിക്കു പരാതി നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/33o3EZF
via IFTTT
No comments:
Post a Comment