ഒറ്റ പ്രസവത്തില്‍ 25കാരിക്ക് അഞ്ച് കുഞ്ഞുങ്ങള്‍, ഒരു കുഞ്ഞിനെ നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 12, 2019

ഒറ്റ പ്രസവത്തില്‍ 25കാരിക്ക് അഞ്ച് കുഞ്ഞുങ്ങള്‍, ഒരു കുഞ്ഞിനെ നഷ്ടമായി

ഒരു പ്രവസവത്തില്‍ 25കാരിക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങള്‍. എന്നാല്‍ ഇതില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു റുസ്‌കാന എന്ന യുവതി അഞ്ച് കുഞ്ഞുങ്ങള്‍ ജന്മം നല്‍കിയത്. പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയ റുക്‌സാനയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു.

പ്രസവത്തിന് മുമ്പ് തന്നെ ഒരു കുഞ്ഞിന്റെ ജീവന്‍ വയറ്റില്‍ വെച്ചു തന്നെ ജീവന്‍ നഷ്ടമായിരുന്നു. മൂന്ന് ആണ്‍ കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമായിരുന്നു റുക്‌സാനയ്ക്കുണ്ടായിരുന്നത്. ഇതില്‍ ഒരു ആണ്‍കുഞ്ഞാണ് മരിച്ചത്. ബാക്കി നാല് കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവും ആരോഗ്യ കുറവുമുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും കുഞ്ഞിനെ നിരീക്ഷണത്തില്‍ വെക്കാനാണ് നീക്കം.



from mangalam.com https://ift.tt/328QCPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages