തൊഴിയൂർ: ഇരുപത്തഞ്ച് വർഷം കഴിഞ്ഞിട്ടും ആ നാല് പ്രതികൾ ഒന്നും മറന്നിട്ടുണ്ടായിരുന്നില്ല. വെട്ടിയ സ്ഥലവും രീതിയും അവർ പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ടവന്റെ ഉറ്റവർ അതുകേട്ട് വിതുമ്പി. തൃശ്ശൂർ തൊഴിയൂരിലെ ആർ.എസ്.എസ്. പ്രവർത്തകൻ സുനിലിനെ വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളെയാണ് ബുധനാഴ്ച തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതികൾക്ക് സ്ഥലത്തെപ്പറ്റി ഒട്ടും സംശയമില്ലായിരുന്നു. എവിടെയെത്തിയാണ് ആക്രമണം തുടങ്ങിയതെന്ന പോലീസിന്റെ ചോദ്യത്തിന് 'പിന്നിലെ ജനൽ വഴി' എന്നായിരുന്നു മറുപടി. അതോടെ പോലീസ് സംഘം നാലുേപരെയും വീടിന് പിന്നിലേക്ക് കൊണ്ടുപോയി. േപാകുംവഴി വീടിന്റെ ഒരുവശത്തെത്തിയപ്പോൾ മുഖ്യപ്രതിയായ െമാഹിനുദീൻ അവിടെ നിന്നിട്ട് പറഞ്ഞു- 'ഇവിടെയൊരു ജനൽ ഉണ്ടായിരുന്നല്ലോ. അത് എവിടെപ്പോയി. അന്ന് ഓലപ്പുരയായിരുന്നല്ലോ...'' പോലീസ് പ്രതികളെ വീടിന് പിന്നിലെത്തിച്ചപ്പോൾ അവർ പറഞ്ഞു- 'ഇവിടെയായിരുന്നില്ല, ആ പറഞ്ഞ സ്ഥലത്തായിരുന്നു ജനൽ.' പ്രതികളെ വീണ്ടും അവിടെ എത്തിച്ചു. അതോടെ പ്രതികൾ പറഞ്ഞു-'ഇവിടെയായിരുന്നു ജനൽ.' സംശയം തോന്നിയ പോലീസ് വീട്ടിലുണ്ടായിരുന്ന സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യനോട് ഇവിടെ ജനലുണ്ടായിരുന്നോ എന്നു ചോദിച്ചു. പഴയ വീടിന് ഇവിടെ ജനൽ ഉണ്ടായിരുന്നെന്നും പുതുക്കിയപ്പോൾ അത് പിന്നിലേക്ക് മാറ്റിയെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. 'അഴികൾ പഴകിത്തകർന്നുപോയ ആ ജനലിന്റെ ഇടയിലൂടെ മഴു കടത്തിയാണ് വെട്ടിയത്. വെട്ടേറ്റെന്ന് ഉറപ്പായപ്പോൾ പിൻവാതിലിലൂടെ അകത്തുകടന്ന് വീണ്ടും വെട്ടി. ശബ്ദം കേട്ട് ഉണർന്നവരെയും വെട്ടി. പിന്നീട് പുറത്തിറങ്ങി കാത്തുനിന്നു. പുറത്തെത്തിയവരെയും വെട്ടി...' -പോലീസ് എത്തിച്ച പ്രതികളായ ഉസ്മാൻ, യൂസഫലി, സുൈലമാൻ എന്നിവർക്കും സംഭവത്തിൽ ഒട്ടും മറവിയില്ല. പ്രതികളുടെ മൊഴി കേട്ടുനിന്ന് സുനിലിന്റെ അമ്മ കുഞ്ഞമ്മു കരയുന്നുണ്ടായിരുന്നു. അച്ഛൻ കുഞ്ഞുമോന്റെ കണ്ണ് നിറഞ്ഞു. വെട്ടേറ്റ് ഒരുകൈ അറ്റുപോയ സഹോദരൻ സുബ്രഹ്മണ്യൻ വിറങ്ങലിച്ചുനിന്നു. 1994 ഡിസംബർ നാലിന് ഒന്നരയോടെ പ്രതികൾ തൊഴിയൂരിലെ മണ്ണാംകുളം പള്ളിയുടെ സമീപമെത്തി. അതിനുമുമ്പ് സുനിലിന്റെ വീട് നോക്കിവെച്ചിരുന്നു. അവിടെയെത്തിയപ്പോൾ മണ്ണാംകുളം പള്ളിയുടെ പുറത്ത് ഒരു ബൾബ് കത്തുന്നു. അത് അവിടെ കിടക്കുന്നത് അബദ്ധമാണെന്നു കണ്ട്് ഉൗരിയെടുത്ത് അടുത്ത കുളത്തിലെറിഞ്ഞു. പ്രതികളെ തൊഴിയൂർ സുനിലിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കണ്ണീരുമായി നിൽക്കുന്ന അച്ഛൻ കുഞ്ഞുമോൻ, അമ്മ കുഞ്ഞുമ്മു, സഹോദരൻ സുബ്രഹ്മണ്യൻ എന്നിവർ. എല്ലാവർക്കും വെട്ടേറ്റിരുന്നു പിന്നീട് ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ സുനിലിന്റെ വീട്ടിലേക്ക് പോയി. മുൻവാതിൽ അടച്ചിരുന്നു. അതോടെ പിന്നിലേക്ക് പോയി. അപ്പോഴാണ് അഴികളില്ലാത്ത ജനലുള്ള മുറിയിൽ ജനലിനോടു ചേർന്ന് സുനിൽ കിടക്കുന്നതു കണ്ടത്. ടോർച്ചടിച്ച് അത് സുനിൽ തന്നെയാണെന്ന് ഉറപ്പിച്ചു. തുടർന്ന് മഴുകൊണ്ട് വെട്ടുകയായിരുന്നു. തൊഴിയൂർ സുനിൽ വധക്കേസ് പ്രതികളെ തെളിവെടുപ്പിനായി മണ്ണാംകുളത്തെ സുനിലിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് പത്തുമിനിറ്റ് തെളിവെടുത്തശേഷം പ്രതികളെ കൊണ്ടുപോയി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബു, പെരുമ്പടപ്പ് സി.െഎ. കെ.എം. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. രാവിലെ ഒന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയാണ് കസ്റ്റഡിയിലെടുത്തത്. Content Highlights:Thozhiyoor Sunil murder case, evidence collection, police investigation
from mathrubhumi.latestnews.rssfeed https://ift.tt/31KuidY
via
IFTTT
No comments:
Post a Comment