കൂടത്തായി: റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

കൂടത്തായി: റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ മരിച്ച റോയിയുടെ സഹോദരനായ റോജോയെ വിളിച്ച് വരുത്താൻ തീരുമാനം. കേസിലെ പരാതിക്കാരൻ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്. റോജോയോട് നാട്ടിലേക്കെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയതായാണ് വിവരം. റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയർന്നുവരാനും അന്വേഷണം ശരിയായ ദിശയിൽ നീങ്ങാനും ഇടയായത്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉൾപ്പെടെ ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി. വടകര എസ്പിയായി കെ ജി സൈമൺ ചാർജ് എടുത്തതോടെ കേസിന് വീണ്ടും ജീവൻവച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേർത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. റോയിയുടേയും റോജോയുടേയും സഹോദരിയായ റെഞ്ചിയിൽ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നു. ഇതിനിടെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദങ്ങളും അമ്മാവനും വടകരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചതനുസരിച്ചാണ് ഇവർ എത്തിയത്.ജോളിയുമായുള്ള വിവാഹത്തിന് തന്നെ സിലിയുടെ ബന്ധുക്കളും നിർബന്ധിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാൽ സിലിയുടെ സഹോദരനടക്കം ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് ഇവരെ വിളിച്ച് വരുത്തിയത്. അതേ സമയം കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹ ഭാഗങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. മരണ കാരണങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മൈറ്റോ കോൺട്രിയ ഡിഎൻഎ അനാലിസിസായിരിക്കും നടത്തുക. അമേരിക്കയിൽ വെച്ചാകും ഈ പരിശോധന. Content Highlights:Koodathaiserial murders-Roys brother Rojo-summoned-Crime Branch


from mathrubhumi.latestnews.rssfeed https://ift.tt/320rYAw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages