നാഗ്പുർ: ചില നിക്ഷിപ്ത താത്പര്യക്കാർ രാജ്യം സുശക്തവും ഊർജ്വസ്വലവുമായി തീരുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആർ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അതിർത്തികൾ ഇന്ന് സുരക്ഷിതമാണ്. തീരമേഖലകളിലും ദ്വീപുകളിലുമുൾപ്പെടെയുള്ള അതിർത്തികളിലെ ചെക്പോസ്റ്റുകളും സുരക്ഷാ ഭടന്മാരുടെയും നിരീക്ഷണ കേന്ദ്രങ്ങളുടെയും എണ്ണം വർധിച്ചു. വികസിത ഭാരതം ചില നിക്ഷിപ്ത താത്പര്യക്കാരിൽ ഭയം ജനിപ്പിക്കുന്നു. അവർ ഒരിക്കലും രാജ്യം സുശക്തവും ഊർജ്വസ്വലവുമായി തീരാൻ ആഗ്രഹിക്കുന്നില്ല- മോഹൻ ഭാഗവത് പറഞ്ഞു. വൈവിധ്യമാണ് രാജ്യത്തിന്റെ ആന്തരികമായ കരുത്ത്. എന്നാൽ ജാതി, മതം, ഭാഷ, ദേശം എന്നിവയിലുള്ള വൈവിധ്യം ചില നിക്ഷിപ്ത താത്പര്യക്കാർ ജനങ്ങളെ തമ്മിലകറ്റാനായി ഉപയോഗിക്കുന്നു. ഇത്തരക്കാരുടെ താത്പര്യങ്ങൾ തിരിച്ചറിയാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. ബൗദ്ധികവും സാമൂഹികവുമായ മാർഗത്തിൽ കൂടി ഇവരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവൻ ആൾകൂട്ടക്കൊലകളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും മറ്റുസമൂഹങ്ങൾക്കിടയിൽ ഭീതി പടർത്താനും ഉദ്ദേശിച്ചാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ആൾകൂട്ടക്കൊല എന്നത് അന്യമാണ്. അതിന്റെ അടയാളങ്ങൾ മറ്റെവിടെയൊക്കെയോ ആണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ എന്തായാലും പ്രകോപനപരമായ പ്രവർത്തനങ്ങൾ നടന്നാലും ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് സമൂഹം പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം അർപ്പിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സൗഹാർദ്ദം വർധിപ്പിക്കാൻ ശ്രമിക്കണം. സംഭാഷണങ്ങളും പരസ്പര സഹകരണവും ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ഇന്നത്തെ സാഹചര്യത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗഹാർദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് തികച്ചും പ്രധാനമാണ്. സ്വയംസേവകർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കണമെന്നും മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു. കശ്മീരിന് പ്രത്യേകാധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും മോഹൻ ഭാഗവത് അഭിനന്ദിക്കുകയും ചെയ്തു.പരിപാടിയിൽ എച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, വി.കെ. സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ആർ.എസ്.എസ് യൂണിഫോമിലാണ് പരിപാടിയിൽ പങ്കെടുത്തത്. Content Highlights:some of vested interest forces dont not want Bharat to be strong and vibrant- Mohan Bhagawat
from mathrubhumi.latestnews.rssfeed https://ift.tt/2LSN6D4
via
IFTTT
No comments:
Post a Comment