അന്നമ്മയുടെ മരണശേഷം പൊന്നാമറ്റം വീട്ടില്‍ ഇടയ്ക്കിടെ ജോളിയെ കാണാന്‍ വന്നിരുന്ന സന്ദര്‍ശകന്‍ ആര്? ജയില്‍ജീവിതം അത്ര 'ജോളി'യല്ല ; ആദ്യദിനം അലറിക്കരഞ്ഞു ; ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

അന്നമ്മയുടെ മരണശേഷം പൊന്നാമറ്റം വീട്ടില്‍ ഇടയ്ക്കിടെ ജോളിയെ കാണാന്‍ വന്നിരുന്ന സന്ദര്‍ശകന്‍ ആര്? ജയില്‍ജീവിതം അത്ര 'ജോളി'യല്ല ; ആദ്യദിനം അലറിക്കരഞ്ഞു ; ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍

കോഴിക്കോട് : കൂടത്തായിയില്‍ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജോളിയമ്മ ജോസഫ് എന്ന ജോളി ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍. രണ്ടാഴ്ചത്തേക്കാണു കോടതി ജോളിയെയും കുട്ടുപ്രതികളായ കാക്കവയല്‍ മഞ്ചാടിയില്‍ മാത്യുവിനെയും കൊലപാതകത്തിനു സയെനെഡ് നല്‍കിയ സ്വര്‍ണപണിക്കാരന്‍ തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി. പ്രജികുമാറിനെയും റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രി 12.15നാണു നടപടിക്രമം പൂര്‍ത്തിയാക്കി ജോളിയെ ജില്ലാ ജയിലില്‍ എത്തിച്ചത്.

ആഡംബര ജീവിതം നയിച്ചിരുന്ന ജോളിക്കു ആദ്യനാള്‍ ജയില്‍ ജീവിതവുമായി പൊരുത്തപ്പൊടാന്‍ കഴിഞ്ഞില്ലെന്നു ജയില്‍ ജീവനക്കാര്‍ പറഞ്ഞു.മാനസികമായി തളര്‍ന്ന നിലയിലാണ് അവര്‍. ഇടയ്ക്ക് അലറിക്കരഞ്ഞു. ആറ് കൊലപാതകങ്ങള്‍ നടത്തിയശേഷം ജോളി ആത്മഹത്യക്ക് ശ്രമിച്ചതിനാല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിനകത്ത് ആത്മഹത്യാശ്രമം ഒഴിവാക്കുന്നതിനു ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജോളിയെ കുടുതല്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ഇതിനുള്ള അപേക്ഷ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നു പോലീസ് സൂചിപ്പിച്ചു. റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിട്ടുള്ളത്. മറ്റ് അഞ്ചു കേസുകളില്‍കൂടി പ്രതികളെ പിടികൂടാനുണ്ട്. അതിനാണു ജോളിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

അന്നമ്മയുടെ മരണശേഷം പൊന്നാമറ്റം വീട്ടില്‍ ഇടയ്ക്കിടെ വന്നിരുന്നയാളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് വിമരിച്ച ടോം തോമസ് വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ്, അറസ്റ്റിലായ ജോളിയെ കാണാനായി ഇയാള്‍ പൊന്നാമറ്റത്ത് എത്തിയിരുന്നത്. ടോം തോമസ് മരിച്ചത് 2008-ലും. ഈ കാലയളവിലാണു മറ്റൊരാള്‍ ഈ വീട്ടില്‍ വന്നിരുന്നതെന്നു മരിച്ച റോയ് തോമസിന്റെ സഹോദരി റെഞ്ചി പറയുന്നു. ഇയാള്‍ വരുന്നതിനെ ടോം തോമസ് എതിര്‍ത്തിരുന്നെങ്കിലും റോയ് തോമസ് എതിര്‍ത്തിരുന്നില്ല.



from mangalam.com https://ift.tt/31NZppT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages