14 സ്വര്‍ണം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ആധിപത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

14 സ്വര്‍ണം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ആധിപത്യം

ദോഹ: ലോക അത്ലറ്റിക്സ് വേദിയിൽ സിംഹാസനമുറപ്പിച്ച് വീണ്ടും അമേരിക്ക. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്കയുടെ കുതിപ്പ്. കെനിയ, ജമൈക്ക, ചൈന എന്നിവരിൽനിന്നാണ് അമേരിക്കയ്ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയർന്നത്. 14 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലാണ് അമേരിക്ക നേടിയത്. കെനിയ അഞ്ചു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും അക്കൗണ്ടിലെത്തിച്ചു. ജമൈക്ക മൂന്നു സ്വർണവും അഞ്ചു വെള്ളിയും നാല് വെങ്കലവും നേടി. സ്പ്രിന്റ് ഇനങ്ങളിലും, ജമ്പ് ഇനങ്ങളിലും അമേരിക്ക മുന്നേറ്റം തുടർന്നു. പുരുഷൻമാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററിൽ ക്രിസ്റ്റ്യൻ കോൾമാനും 200 മീറ്ററിൽ നോഹ ലയ്ലെസും സ്വർണമെത്തിച്ചു. വനിതകളുടെ 400 മീ. ഹർഡിൽസിൽ ദലീല മുഹമ്മദും മിക്സഡ് റിലേ ടീമും പുതിയ റെക്കോഡും സ്ഥാപിച്ചു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിനെക്കാൾ സ്വർണം കൂടുതൽ നേടാനും അമേരിക്കയ്ക്കായി. ലണ്ടനിൽ പത്ത് സ്വർണമായിരുന്നു നേടിയത്. 2015ൽ ബെയ്ജിങ്ങിൽ ആറ് സ്വർണം മാത്രമായിരുന്നു അമേരിക്കയുടെ സമ്പാദ്യം. അന്ന് കെനിയയ്ക്കും ജമൈക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു അമേരിക്ക. Content Highlights: World Athletics Championship 2019 America 14 Golds


from mathrubhumi.latestnews.rssfeed https://ift.tt/31S31qJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages