കൂടത്തായിയെ അനുസ്മരിപ്പിച്ച് ആലുവയില്‍ 19 വര്‍ഷം മുമ്പു നടന്ന കൂട്ടക്കൊല; കൂടോത്രം ഏല്‍ക്കാഞ്ഞപ്പോള്‍ സയനൈഡ് കൊണ്ട് അമ്മിണി ഇല്ലാതാക്കിയത് ഭര്‍ത്തൃസഹോദരന്റെ കുടുംബത്തെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

കൂടത്തായിയെ അനുസ്മരിപ്പിച്ച് ആലുവയില്‍ 19 വര്‍ഷം മുമ്പു നടന്ന കൂട്ടക്കൊല; കൂടോത്രം ഏല്‍ക്കാഞ്ഞപ്പോള്‍ സയനൈഡ് കൊണ്ട് അമ്മിണി ഇല്ലാതാക്കിയത് ഭര്‍ത്തൃസഹോദരന്റെ കുടുംബത്തെ

ആലുവ: ആലുവയില്‍ 19 വര്‍ഷം മുമ്പു നടന്ന കൂട്ടക്കൊല കൂടത്തായി കൊലപാതകത്തിനു സമാനം. 1980 ജൂണ്‍ 23 നാണു നഗരമധ്യത്തിലെവീട്ടില്‍ അമ്മയെയും രണ്ടു പിഞ്ചു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മെര്‍ലി, മക്കളായ എട്ടു വയസുകാരി സോണ, അഞ്ച് വയസുകാരി റാണ എന്നിവര്‍ മരിച്ചു കിടക്കുന്നതു വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലെത്തിയ ഭര്‍ത്താവ് ടോമിയാണ് രാത്രി 9.30-നു കാണുന്നത്. ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു പിന്നീട് വ്യക്തമായി.

പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ നാടും നടുങ്ങി. ടോമിയുടെ സഹോദര ഭാര്യ അമ്മിണിയായിരുന്നു കൊലപാതകങ്ങള്‍ക്കു പിന്നില്‍. കൂടോത്രങ്ങള്‍ നടത്തിയത് ഏല്‍ക്കാതെ വന്നതോടെ സ്വര്‍ണ്ണപ്പണിക്കാരന്റെ െകെയില്‍നിന്ന് സയെനെഡ് സ്വന്തമാക്കിയാണ് ഭര്‍തൃ സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കിയത്. കൊലപാതകം നടന്ന് പന്ത്രണ്ടാം നാള്‍ പ്രതികള്‍ അറസ്റ്റിലായി. സയെനെഡ് മൂവരുടെയും വായിലേക്കു നിര്‍ബന്ധമായി ഒഴിപ്പിക്കുകയായിരുന്നു.

ഈ കൃത്യം ചെയ്യാനായി രണ്ടു സഹായികളേയും അമ്മിണി കൂട്ടിയിരുന്നു. ഇവരുടെ വിരലില്‍ മെര്‍ലി കടിച്ചതിനാല്‍ ടോമിയെ കൊല്ലാനുള്ള പദ്ധതി പാളി. നീണ്ട വിചാരണയില്‍ അമ്മിണിയെ ജീവപര്യന്തത്തിനാണു കോടതി വിധിച്ചത്. വിരല്‍ മുറിഞ്ഞത് ചികിത്സിക്കാനെത്തിയ സഹായികളും കുടുങ്ങി. വിധവയായതിനാലും രണ്ടു മക്കള്‍ ഉള്ളതിനാലുമാണു കോടതി വധശിക്ഷ ഒഴിവാക്കിയത്. ആലുവയിലെ പ്രമുഖ വസ്ത്രശാലയായ മഹാറാണി ടെക്‌സ്‌െറ്റെല്‍സിന്റെ പങ്കാളികളായിരുന്നു സഹോദരങ്ങളായ ഫ്രാന്‍സിസും ടോമിയും.

ഇവരുടെ സഹോദരിയും പങ്കാളിയായിരുന്നു. ജേ്യഷ്ഠന്റെ മരണത്തോടെ പാര്‍ട്ട്ണര്‍ഷിപ്പ് അമ്മിണിയുടെ പേരിലേക്ക് മാറ്റിയെങ്കിലും പണമിടപാടുകളില്‍നിന്നു അമ്മിണിയെ മാറ്റി നിര്‍ത്തിയതാണ് െവെരാഗ്യത്തിനു കാരണമായത്. ധൂര്‍ത്തിന് മുന്‍കരുതലായി ചെയ്തത് ടോമിയ്ക്ക് തന്നെ വിനയാവുകയായിരുന്നു. കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും പരോളിനിറങ്ങിയ അമ്മിണി സ്വന്തം മക്കളില്‍നിന്നു പോലും ഒറ്റപ്പെട്ടതിനാല്‍ ജീവനൊടുക്കി.

അമ്മിണിയുടെ മൂന്നു മക്കളില്‍ ഒരു മകന്‍ അപകടത്തിലും മകള്‍ കഴിഞ്ഞ വര്‍ഷവും മരിച്ചു. അമ്മിണിയുടെ പവര്‍ഹൗസ് റോഡിലെ വീടും ടോമിയുടെ ഇ.എസ്.ഐ. റോഡിലെ വീടും വിറ്റു പോയി. ഇ.എസ്.ഐ. റോഡിലെ റാണ എം. സോണ എന്ന പേരിലുള്ള വീട് ഇപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. റാണ എം. സോണ എന്ന പേരില്‍ ഒരു സ്ഥാപനം കുറച്ചു നാള്‍ ടോമി നടത്തിയെങ്കിലും അതും പൂട്ടിപ്പോയി. മറ്റൊരു വിവാഹം കഴിച്ച് ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്നതായാണു വിവരം.

മാഞ്ഞൂരാന്‍ ആന്റണി പ്രതിയായ മറ്റൊരു കൂട്ടക്കൊലക്കേസ് ഈ വീടിനു പിന്നിലുള്ള റോഡിനു സമീപം നടന്നതോടെ മെര്‍ലി കൊലക്കേസ് വിസ്മൃതിയിലായി. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊല മാഞ്ഞൂരാന്‍ വീട്ടില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ബന്ധുവായ ആന്റണിയെ വധശിക്ഷക്ക് വിധിച്ചെങ്കിലും കോടതി ശിക്ഷ ജീവപര്യന്തമാക്കി.



from mangalam.com https://ift.tt/2LU1Hy0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages