ആറ് പേരേയും താന്‍ കൊന്നതാണെന്ന് ആവര്‍ത്തിച്ച് ജോളി;കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

ആറ് പേരേയും താന്‍ കൊന്നതാണെന്ന് ആവര്‍ത്തിച്ച് ജോളി;കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ തെളിവെടുപ്പിനായി ഇന്ന് പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച കസ്റ്റഡിയിൽ ലഭിച്ച ശേഷം രാത്രി 10 മണിവരെ ജോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആറ് പേരേയും താൻ തന്നെയാണ് കൊന്നതെന്ന് ജോളി ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. സയനൈഡ് നൽകിയാണ് നാല് പേരെ കൊലപ്പെടുത്തിയത്. അന്നമ്മയ്ക്കും കുഞ്ഞിനും എന്ത് നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ഓർമ്മയില്ല. കൂടുതൽപേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നു. മറ്റു മരണങ്ങളിൽ തനിക്ക് പങ്കില്ല. സയനൈഡിന്റെ ബാക്കി സൂക്ഷിച്ചിട്ടില്ലെന്നും അത് താൻ ഉപേക്ഷിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി വ്യക്തമാക്കിയതാണ് വിവരം. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ നിസ്സംഗസമീപനം സ്വീകരിച്ച ജോളി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പൂർണ്ണമായി സഹകരിച്ചു. ഒരു പതർച്ചയുമില്ലാതെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. കേസ് അന്വേഷിക്കുന്ന എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അതേ സമയം സയനൈഡ് കളഞ്ഞു എന്ന വാദമടക്കം ജോളി പറയുന്ന കാര്യങ്ങൾ പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തില്ല. സയനൈഡിന്റെ ബാക്കി അംശം, അല്ലെങ്കിൽ അത് കൊണ്ടുവന്ന കുപ്പി, ജോളിയുടെ ഒരു ഫോൺ എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യം. രാവിലെ എട്ടരയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. എന്നാൽ, ജോളിയെ കൊണ്ടുപോകുന്നിടത്തെല്ലാം വൻ ജനക്കൂട്ടം കാത്തുനിൽക്കുന്നതിനാൽ തെളിവെടുപ്പുസമയം മാറാനും സാധ്യതയുണ്ട്. Content Highlights:koodathai serial killing-confess-jolly-Interrogation


from mathrubhumi.latestnews.rssfeed https://ift.tt/2pcsoVM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages