കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭര്‍ത്താവ് പൊന്നാമറ്റം റോയി തോമസിനെ കൊലപ്പെടുത്തിയത് നാലു കാരണത്താല്‍. താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കസ്‌റ്റഡി റിപ്പോര്‍ട്ടിലാണു കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ പോലീസ് വിവരിച്ചത്.
1. റോയിയുടെ അമിത മദ്യപാനം.
2. കട്ടപ്പനയിലെ ജ്യോത്സ്യനിലുള്ള അമിത അന്ധവിശ്വാസം
3. സ്‌ഥിരവരുമാനത്തിന്റെ കുറവ്.
4. ജോളിയുടെ പരപുരുഷ ബന്ധത്തെ എതിര്‍ത്തതിലുള്ള വിദ്വേഷം.
തനിക്കു സയനൈഡ് എന്തിനാണെന്ന് പ്രതികളായ മാത്യുവിനും പ്രജികുമാറിനും അറിയാമായിരുന്നെന്നു ജോളി മൊഴി നല്‍കിയതായി കസ്‌റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് കൊലപാതകം നടത്തിയത്.
2011 സെപ്‌റ്റംബര്‍ 30-നായിരുന്നു റോയിയുടെ മരണം. ജോളി വിളമ്പിയ ഭക്ഷണം കഴിച്ച ശേഷം ടോയ്‌ലറ്റില്‍ കയറിയ റോയി ഛര്‍ദിച്ച് തളര്‍ന്നുവീഴുകയായിരുന്നു. ജോളി അറിയിച്ചതുപ്രകാരം ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് റോയിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.
from mangalam.com https://ift.tt/318c6KW
via IFTTT
No comments:
Post a Comment