ഏപ്രിൽ മുതൽ ബി.എസ്-6 ഇന്ധനം ലഭ്യമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

ഏപ്രിൽ മുതൽ ബി.എസ്-6 ഇന്ധനം ലഭ്യമാകും

ജയ്പുർ: അടുത്തവർഷം ഏപ്രിൽ മുതൽ രാജ്യത്തെ പ്രമുഖനഗരങ്ങളിൽ ബി.എസ്. (ഭാരത് സ്റ്റേജ്)-6 ഇന്ധനം ലഭിച്ചുതുടങ്ങുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ''ബി.എസ്-6 പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളും അടുത്തവർഷം വിപണിയിലെത്തും. ഇതിനായി 60000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ 80 മുതൽ 90 ശതമാനംവരെ അന്തരീക്ഷമാലിന്യം കുറയ്ക്കാൻ കഴിയും”- അദ്ദേഹം പറഞ്ഞു. വിജയദശമിയോടനുബന്ധിച്ച് ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.എൻ.ഐ.ടി.)യിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ബി.എസ്-4 വാഹനങ്ങൾ വിൽക്കരുതെന്ന് കഴിഞ്ഞവർഷം ഒക്ടോബർ 24-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പകരം ബി.എസ്-6 വാഹനങ്ങൾ വിൽക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്ധനത്തിലെ സൾഫറിന്റെ സാന്നിധ്യമാണ് ബി.എസ്-4, ബി.എസ്-6 ഇന്ധനങ്ങൾ തമ്മിലുള്ള വ്യത്യാസം. Content Highlights:BS 6 Fuel April


from mathrubhumi.latestnews.rssfeed https://ift.tt/2Iz84F6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages