തൃശൂരിലെ 21 സ്ഥലങ്ങളില്‍ ഒരേസമയം പിടിച്ചെടുത്തത് ഏകദേശം 102 കിലോ സ്വര്‍ണ്ണം; കൃത്യമായ രേഖകളില്ലാത്ത രണ്ടുകോടി രൂപ, കേരളം കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് കസ്റ്റംസ്, തമിഴ്‌നാട്ടിലേക്കും ഒഴുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 18, 2019

തൃശൂരിലെ 21 സ്ഥലങ്ങളില്‍ ഒരേസമയം പിടിച്ചെടുത്തത് ഏകദേശം 102 കിലോ സ്വര്‍ണ്ണം; കൃത്യമായ രേഖകളില്ലാത്ത രണ്ടുകോടി രൂപ, കേരളം കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് കസ്റ്റംസ്, തമിഴ്‌നാട്ടിലേക്കും ഒഴുക്ക്

തിരുവനന്തപുരം: കേരളം സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്നു കസ്റ്റംസ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമനത്താവളങ്ങളിലടക്കം കര്‍ശനപരിശോധനകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കടത്തിന്റെയും വ്യാജരേഖകളുപയോഗിച്ചുള്ള സ്വര്‍ണ വില്‍പ്പനയുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്. അനധികൃതമായി സമ്പാദിച്ച സ്വര്‍ണം ഉത്സവ സീസണുകളില്‍ െകെമാറ്റം ചെയ്യുന്നുവെന്നാണു സൂചന ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ഈ മാസം 16 മുതല്‍ 300 പേരടങ്ങുന്ന കസ്റ്റംസ് പ്രത്യേകസംഘം അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളിലും ബസുകളിലും കള്ളക്കടത്ത് നടത്തിയിരുന്ന 15 കാരിയര്‍മാരെയും ഓപ്പറേറ്റര്‍മാരെയും അറസ്റ്റ് ചെയ്തു. ഏകദേശം 21 കിലോ സ്വര്‍ണവും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു. റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേക ഗ്രൂപ്പുകളെയും, വീടുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെയും ചുമതലപ്പെടുത്തി.

തൃശൂരിലെ 21 സ്ഥലങ്ങളില്‍ ഒരേസമയം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ഏകദേശം 102 കിലോഗ്രാം സ്വര്‍ണവും കൃത്യമായ രേഖകളില്ലാത്ത രണ്ടു കോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തു. കട്ട് പീസുകള്‍, ക്രൂഡ് ആഭരണങ്ങള്‍, ബിസ്‌കറ്റുകള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലായിരുന്നു ഈ സ്വര്‍ണമത്രയും സൂക്ഷിച്ചിരുന്നത്. തെന്നും കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. കാരിയര്‍മാര്‍ സ്വര്‍ണം കടത്താന്‍ അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു സ്വര്‍ണം പ്രധാനമായും എത്തുന്നത്. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ നടപടികളും അനേ്വഷണവും പുരോഗമിക്കുകയാണെന്നും അറസ്റ്റിലായവരെല്ലാം തൃശൂര്‍, ട്രിച്ചി, കോയമ്പത്തൂര്‍, ചെെന്നെ എന്നിവിടങ്ങള്‍ക്കിടയില്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണെന്നും കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു.



from mangalam.com https://ift.tt/33MZQl1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages