മുഖത്ത് ദുഖ ഭാവം ഒന്നുമില്ല; കോടതിയിലെത്തിയപ്പോഴും മുഖത്ത് സന്തോഷം; പ്രതിക്കൂട്ടിലും ഭാവമാറ്റമില്ല; വനിത പോലീസ് ഉദ്യോഗസ്ഥരോട് ചിരിച്ച് സംസാരം; വീണ്ടും ഞെട്ടിച്ച് ജോളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 18, 2019

മുഖത്ത് ദുഖ ഭാവം ഒന്നുമില്ല; കോടതിയിലെത്തിയപ്പോഴും മുഖത്ത് സന്തോഷം; പ്രതിക്കൂട്ടിലും ഭാവമാറ്റമില്ല; വനിത പോലീസ് ഉദ്യോഗസ്ഥരോട് ചിരിച്ച് സംസാരം; വീണ്ടും ഞെട്ടിച്ച് ജോളി

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. മുഖ്യപ്രതി ജോളി ജോസഫിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും അവസാനിക്കുന്നില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ജോളിയെയും മറ്റ് രണ്ട് പ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്.

കോടതിയിലെത്തി പതിനഞ്ച് മിനിറ്റിന് ശേഷമാണ് കോടതി നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പതിവ് പോലെയായിരുന്നില്ല് ജോളിയുടെ പെരുമാറ്റം. മുഖത്തെ തുഖ ഭാവം മാറിയിരുന്നു. കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന ജോളി മുഖത്തെ ചുരിദാറിന്റെ ഷാള്‍ മാറ്റി. അടുത്തിരുന്ന വനിത പോലീസുമായി സംസാരിച്ചു. സംസാരത്തിനിടയ്ക്ക് ജോളി ചിരിക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകനെത്തി ജോളിയോട് അഞ്ച് മിനിട്ട് സംസാരിച്ചു. മജിസ്‌ട്രേറ്റ് ചോദിച്ചാല്‍ ബുദ്ധിമുട്ടുണ്ടെന്ന് പറയണം എന്നായിരുന്നു പ്രധാന ആവശ്യം. ഇതിനിടെ മജിസ്‌ട്രേറ്റ് എത്തുന്നതിന് മുമ്പുള്ള ബല്ലടിച്ചു. എല്ലാവരെയും പോലെ ജോളിയും കോടതിയെ വണങ്ങി.

തുടര്‍ന്ന് പ്രതികളായ ജോളിയും മാത്യുവും പ്രജികുമാറും പ്രതിക്കൂട്ടില്‍. ജോളിക്ക് യാതൊരു ഭാവമാറ്റമോ സങ്കടമോ കണ്ടില്ല. മാത്യു ആകട്ടെ വളരെയധികം വിഷാദവാനുമായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാല്‍ മാത്യുവിനോട് ചോദിച്ചപ്പോള്‍ താന്‍ കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്ന് ആയിരുന്നു മാത്യു പറഞ്ഞത്. ഈ സമയം പ്രതിക്കൂട്ടില്‍ നിന്നും ചിരിച്ചുകൊണ്ട് ജോളി കൈകാട്ടി വനിത പോലീസിനെ അടുത്തേക്ക് വിളിച്ചു. പോലീസ് തയ്യാറായില്ലെങ്കിലും ചിരിച്ചുകൊണ്ട് അടുത്തേക്ക് വരാന്‍ ജോളി ആവശ്യപ്പെട്ടു.

കോടതി നടപടികള്‍ക്ക് ശേഷവും പതിനഞ്ച് മിനിറ്റോളം കോടതി മുറിയില്‍ വനിത പോലീസുകാരോട് ജോളി സംസാരം തുടര്‍ന്നു. തിരികെ പോകുവാന്‍ തുടങ്ങിയപ്പോള്‍ ഷാള്‍ ഉപയോഗിച്ച് ജോളി മുഖം മറച്ചു. ആദ്യ രണ്ട് തവണയും കോടതിയിലെത്തിയ ജോളി ദുഖിതയായിരുന്നെങ്കില്‍ ഇക്കുറി അങ്ങനെയായിരുന്നില്ല. വളരെ സന്തോഷവതിയായാണ് ജോളിയെ വ്യാഴാഴ്ച കോടതിയില്‍ കണ്ടത്.



from mangalam.com https://ift.tt/2VTvxGs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages