ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് ധനമന്ത്രാലയം തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 15, 2019

ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് ധനമന്ത്രാലയം തള്ളി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് കേന്ദ്ര ധനകാര്യമന്ത്രാലയം തള്ളി. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ പാക്കേജാണ് പണം അനുവദിക്കാൻ ആവില്ലെന്ന നിലപാടിൽ ധനവകുപ്പ് തള്ളിയത്. പുതിയ പാക്കേജ് തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന നൃപേന്ദ്രമിശ്രയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പാക്കേജ് സമർപ്പിക്കാനുള്ള നടപടി പൂർത്തിയാക്കി ധനമന്ത്രാലയത്തിന് വിട്ടപ്പോഴാണിത്. നൃപേന്ദ്രമിശ്ര സർക്കാർ സർവീസിൽനിന്ന് രാജിവെക്കുകയുംചെയ്തു. പാക്കേജിന് അന്തിമരൂപം നൽകിയവരിൽ ധനമന്ത്രി നിർമലാ സീതാരാമനും ഉണ്ടായിരുന്നു. എന്നിട്ടും പാക്കേജ് ധനമന്ത്രാലയത്തിൽ വന്നപ്പോൾ തിരസ്കരിക്കപ്പെട്ടു. സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുന്നതിനായിരുന്നു പാക്കേജിൽ ഊന്നൽ നൽകിയിരുന്നത്. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്ന വിലയിരുത്തലിലാണിത്. എന്നാൽ ഇതിന് പണംനൽകാനാവില്ലെന്ന കർക്കശ നിലപാടായിരുന്നു ധനവകുപ്പിന്റേത്. ബി.എസ്.എൻ.എല്ലിന് 4 ജി അനുവദിക്കുന്നതിന് സർക്കാർ പണം അനുവദിക്കാം എന്നതായിരുന്നു മറ്റൊരു നിർദേശം. എന്നാൽ അതിനുള്ള പണം ബി.എസ്.എൻ.എൽ. കണ്ടെത്തണമെന്ന നിർദേശമാണ് ഉണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/30m1Myu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages